ad
Deshabhimani

ചക്ക തലയിൽ വീണ്‌ ബൈക്കിൽ സഞ്ചരിച്ച വിദ്യാർഥിക്ക് പരിക്ക്

Jackfruit Falls on Head.jpg
വെബ് ഡെസ്ക്

Published on Jun 21, 2026, 08:15 PM | 1 min read

കോട്ടയം: ചക്ക തലയിൽ വീണ്‌ ബൈക്ക് യാത്രികനായ വിദ്യാർഥിക്ക് പരിക്ക്. പരുത്തുംപാറ പാറക്കുളം സ്വദേശിയായ ഷിഹാബിന്റെ മകൻ ഷാഹിദി (9) നാണ് പരിക്കേറ്റത്. പാക്കിൽനിന്ന്‌ പന്നിമറ്റത്തിന് പോകുന്ന റോഡിൽ ശനിയാഴ്ചയായിരുന്നു അപകടം. അച്ഛൻ ഷിഹാബിന് ഒപ്പം ബൈക്കിൽ സഞ്ചരിച്ച ഷാഹിദിന്റെ തലയിലേക്ക്‌ നാൽപ്പതടിയോളം ഉയരത്തിൽ നിന്ന്‌ ചക്ക വീഴുകയായിരുന്നു. ഹെൽമെറ്റുണ്ടായിരുന്നതിനാൽ വലിയ അപകടം ഒഴിവായി. അപകടത്തെത്തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് കുട്ടികളുടെ ആശുപത്രിയിലേക്ക്‌ മാറ്റി.


അപകടാവസ്ഥയിലായ പ്ലാവ് വെട്ടിമാറ്റണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ട്‌ കൗൺസിലർ ബിജുകുമാർ നഗരസഭയിൽ ഉൾപ്പെടെ നേരത്തെ പരാതി നൽകിയിരുന്നു. വാർഡിന്റെ വിവിധ ഭാഗങ്ങളിലായി ഇത്തരത്തിൽ നാല്‌ പ്ലാവുകൾ അപകട ഭീഷണി ഉയർത്തുന്നുണ്ട്. അപകടാവസ്ഥയിലായ പ്ലാവുകൾ വെട്ടിമാറ്റാൻ സംവിധാനം ഒരുക്കാത്തത്‌ പ്രതിഷേധം ഉയർത്തി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home