ad
Deshabhimani

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണയ ഫലം പ്രഖ്യാപിച്ചു

CBSE
വെബ് ഡെസ്ക്

Published on Jun 21, 2026, 09:30 PM | 1 min read

ന്യൂഡൽഹി : സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണയ ഫലം പ്രഖ്യാപിച്ചു. ഉത്തരക്കടലാസുകളുടെ വേരിഫിക്കേഷൻ, റീ-വാല്യുവേഷൻ എന്നിവയ്ക്ക് അപേക്ഷിച്ചവരുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്.


എല്ലാ അപേക്ഷകളും ശ്രദ്ധാപൂർവ്വം പ്രോസസ്സ് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഘട്ടം ഘട്ടമായാണ് ഫലം പ്രഖ്യാപിക്കുന്നതെന്ന് സിബിഎസ്ഇ അറിയിച്ചു. ലഭിച്ച അപേക്ഷകളിൽ 87 ശതമാനത്തിന്റെ ഫലമാണ് പ്രഖ്യാപിച്ചത്. ബാക്കിയുള്ള അപേക്ഷകളുടെ ഫലം ഉടൻ പ്രഖ്യാപിക്കുമെന്നും മുഴുവൻ നടപടിക്രമങ്ങളും ഉടൻ പൂർത്തിയാക്കുമെന്നും സിബിഎസ്ഇ അറിയിച്ചു. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റ് മുഖേന വിദ്യാർത്ഥികൾക്ക് ഫലം പരിശോധിക്കാം.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home