അമിതവേഗതയിലെത്തിയ കാര്‍ ഡിവൈഡറിലിടിച്ച് മറിഞ്ഞു; യുവാക്കള്‍ക്ക് ദാരുണാന്ത്യം

മുംബൈ : മുംബൈ - വഡോദര ഹൈവേയിൽ ബിഎംഡബ്ല്യു കാർ ഡിവൈഡറിലിടിച്ച് മറിഞ്ഞ് രണ്ട് പേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.
അപകടത്തിൽ ബിഎംഡബ്ല്യു Z4 കാർ പൂർണമായും തകർത്തു. അമിത വേഗതിയിലെത്തിയ വാഹനത്തിന്റെ ഭാഗങ്ങൾ അപകടത്തിന്റെ ആഘാതത്തിൽ റോഡുമുഴുവൻ ചിന്നിചിതറുകയായിരുന്നു. അപകടസമയത്ത് കാർ 250 km/hr വേഗതയിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ജന്മദിനാഘോഷ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവെയാണ് അപകടമുണ്ടായത്.
ഞായറാഴ്ച പുലർച്ചെ 3 മണിയോടെയാണ് സംഭവം. ടിത്ത്വാലയിൽ നിന്ന് ബദ്ലാപൂരിലേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. ബദ്ലാപൂർ നിവാസികളായ യോകേഷ് ദിഗെ, റികേബ ജകബ് എന്നിവർ സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടു. കൂടെയുണ്ടായിരുന്ന മറ്റൊരു അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കൊല്ലപ്പെട്ടവരുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചിട്ടുണ്ട്. ഫൊറൻസിക് സംഘം സംഭവസ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.









0 comments