ad
Deshabhimani

പൊലീസ് കസ്റ്റഡിയിൽ നിന്ന് പ്രതി ചാടിപോയി

Arrest.jpg
വെബ് ഡെസ്ക്

Published on Jun 21, 2026, 09:47 PM | 1 min read

വിളപ്പിൽ : ബൈക്കും,സ്കൂട്ടറും മറ്റു വീട്ടുപകരണങ്ങളും ഉൾപ്പെടെ മോഷ്ടിച്ച പ്രതി പോലീസിന്റെ കയ്യിൽ നിന്ന് രക്ഷപ്പെട്ടു. പൂജപ്പുര സ്വദേശി ബിജോയ് ജേക്കബാണ് രക്ഷപ്പെട്ടത്. വീട് വിൽപ്പനയുമായി ബന്ധപ്പെട്ട തർക്കമാണ് മോഷണത്തിൽ കലാശിച്ചത്.

വിളപ്പിൽശാല കാട്ടുവിള നക്ഷത്ര വില്ലയാണ് വിൽപ്പന കരാറിൽ ഉൾപ്പെടുത്തിയിരുന്നത്.വട്ടിയൂർക്കാവ് കാഞ്ഞിരംപാറയിൽ സ്വരൂപ് മോഹനനാണ് ബിജോയ് ജേക്കബുമായി വിൽപ്പന കരാറിൽ ഏർപ്പെട്ടതും വീട്ടിൽ താമസിച്ചു വന്നതും.സംഭവത്തെ തുടർന്ന് മലയിൻകീഴ് പോലീസ് ബിജോയ് ജേക്കബിനെ ഞായറാഴ്ച പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

ഉച്ചയോടെ തെളിവെടുപ്പിനും റിക്കവറിക്കുമായി പൂജപ്പുര മേലെചെറുകരയിലുള്ള വീട്ടിൽ കൊണ്ടുപോകുന്നതിനിടെയാണ് സംഭവം.പ്രതിയെ പറ്റി പൊലീസ് അന്വേഷിച്ചു വരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home