എബോള; കോംഗോയിൽ രോഗബാധിതര്‍ 956 ആയി, കേസുകൾ കൂടാന്‍ സാധ്യതയെന്ന് ആരോഗ്യമന്ത്രാലയം

കിൻഷസ : ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള വൈറസ് ബാധിച്ചവരുടെ എണ്ണം 956 ആയി ഉയർന്നു. 247 എബോള ബാധിത മരണങ്ങളുൾപ്പെടെയാണിത്.
നിലവിലെ എബോള വ്യാപനത്തിൽ 75 ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചുവെന്നും അതിൽ 17 പേർ മരിച്ചുവെന്നും കോംഗോ ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇട്ടൂരി, കോർത്ത് കെവു പ്രവിശ്യകളിൽ വെള്ളിയാഴ്ച മാത്രം 23 പുതിയ കേസുകളും രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തു. രോഗവ്യാപനത്തിന്റെ 91 ശതമാനവും ഇട്ടൂരിയെ കേന്ദ്രീകരിച്ചാണ്. കൂടുതൽ സ്ഥിരീകരണ കേസുകൾ പ്രതീക്ഷിക്കാമെന്നും രോഗബാധ ഇപ്പോഴും ഉയർന്നുകൊണ്ടിരിക്കുകയാണെന്നും ഡിആർ കോംഗോ ആരോഗ്യവകുപ്പ് മന്ത്രി അറിയിച്ചു.









0 comments