ബംഗാളില്‍ കനത്ത മഴയ്ക്കിടെ ബസും ട്രക്കും കൂട്ടിയിടിച്ചു; നാല് മരണം, മുപ്പതോളം പേർക്ക് പരിക്ക്

കൊൽക്കത്ത : കനത്ത മഴയെ തുടർന്ന് നിയന്ത്രണംവിട്ട ബസും ട്രക്കും കൂട്ടിയിടിച്ച് പശ്ചിമ ബംഗാളിൽ നാല് പേര്‍ മരിച്ചു. അപകടത്തിൽ 30 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ.
ദേശീയപാത 27 ലെ ഉള്ളാപാദ്രി മേഖലയിൽ ഞായറാഴ്ചയാണ് അപകടം നടന്നത്. കനത്ത മഴയെ തുടർന്ന് റോഡിലുണ്ടായ വഴുക്കലാണ് അപകടത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, യഥാർഥ കാരണമെന്തെന്നതിൽ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, പരിക്കേറ്റവരുടെ ചികിത്സാ ചെലവ് മുഴുവൻ സർക്കാർ വഹിക്കുമെന്ന് അധികൃതർ അറിയിച്ചു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന വിവരം. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായവും ഗുരുതരമായി പരുക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതവും നിസ്സാര പരുക്കേറ്റവർക്ക് 50,000 രൂപ വീതവും സഹായധനം നൽകുമെന്ന് അറിയിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.








0 comments