ad
Deshabhimani

കണ്ണൂരിൽ ഇടിമിന്നലേറ്റ് യുവതി മരിച്ചു; രണ്ട് പേർക്ക് പരിക്ക്

lightning
വെബ് ഡെസ്ക്

Published on Jun 21, 2026, 08:36 PM | 1 min read

ആലക്കോട്: കാപ്പിമല മഞ്ഞപ്പുല്ലില്‍ ഇടിമിന്നലേറ്റ് യുവതി മരിച്ചു. പുളിങ്ങോം വില്ലേജ് ഓഫീസ് ജീവനക്കാരിയും പേരാവൂര്‍ കോളയാട് സ്വദേശിനിയുമായ അഞ്ജു മാത്യു (32) ആണ് മരണപ്പെട്ടത്. കൂടെയുണ്ടായിരുന്ന ഭര്‍ത്താവ് കാക്കയംച്ചാല്‍ സ്വദേശി വാഴപ്പള്ളിയില്‍ സോനു സെബാസ്റ്റ്യന്‍, ഫോറസ്റ്റ് വാച്ചര്‍ അരംങ്ങം സ്വദേശി സതീശന്‍ എന്നിവരെ പരുക്കുകളോടെ കരുവഞ്ചാലിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം. വിനോദ സഞ്ചാരത്തിന്റെ ഭാഗമായി ഭര്‍ത്താവുമൊത്ത് മഞ്ഞപ്പുല്ലിലെത്തിയതായിരുന്നു അഞ്ജു. അവിടെ വെച്ചാണ് ഇടിമിന്നലേറ്റത്. ഉടനെ കരുവഞ്ചാലിലുള്ള ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home