ad
Deshabhimani

ജിസിസി വനിതാ ടി20 ചാമ്പ്യൻഷിപ്പിന് ഒമാനിൽ തുടക്കം

oman
വെബ് ഡെസ്ക്

Published on Dec 12, 2025, 03:49 PM | 1 min read

മസ്‌ക്കത്ത് : ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) വനിതാ ക്രിക്കറ്റ് ട്വന്റി-ട്വന്റി ചാമ്പ്യൻഷിപ്പ് 2025 ന് ഒമാൻ വേദിയാകും. ഇന്ന് (ഡിസംബർ 12) മുതൽ 18 വരെയാണ് മത്സരങ്ങൾ നടക്കുക. 2022 ലാണ് ഒമാൻ അവസാനമായി ടൂർണമെന്റിന് ആതിഥേയത്വം വഹിച്ചത്.


അടുത്തിടെ നടന്ന ഒമാൻ, ബഹ്‌റൈൻ, ഖത്തർ ത്രികോണ പരമ്പരയിൽ പങ്കെടുക്കാനായത് ഈ മത്സരത്തിന് സഹായകരമാകുമെന്ന് ഒമാൻ വനിതാ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകൻ ഡെസ്മണ്ട് ബെർഹാർഡ് പറഞ്ഞു. സ്വന്തം നാട്ടിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനും രാജ്യത്തിന്റെ അഭിമാനമുയർത്താനും മത്സരാർത്ഥികൾക്ക് കഴിയുമെന്ന് തനിക്കുറപ്പുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രിയങ്ക മെൻഡോങ്കയാണ് ഒമാനെ നയിക്കുക.


ഒമാൻ ടീം: പ്രിയങ്ക മെൻഡോങ്ക (ക്യാപ്റ്റൻ), ഫിസ ജാവേദ് (വൈസ് ക്യാപ്റ്റൻ), ജയധന്യ ഗുണശേഖർ, ഹിന ജാവേദ്, അമൻഡ ഡികോസ്റ്റ, തൃപ്തി പാവ്‌ഡെ, സിന്തിയ മേരി സൽദാന, സമീറ ഖാൻ, നിത്യ ജോഷി, അലിഫിയ സയ്യിദ്, ലുജൈന സാജിദ്, സഫിദാന സാജിദ്, അഫിദാൻ.

ഒമാൻ മത്സരക്രമം (ഒമാൻ സമയം):


ഒമാൻ - യുഎഇ – ഡിസംബർ 12, ഉച്ചയ്ക്ക് 2 മണി; സൗദി അറേബ്യ - ഡിസംബർ 13, ഉച്ചയ്ക്ക് 2 മണി; ബഹ്‌റൈൻ - ഡിസംബർ 15, രാവിലെ 9:30; കുവൈത്ത് - ഡിസംബർ 16, വൈകുന്നേരം 6:30; ഖത്തർ - ഡിസംബർ 18, വൈകുന്നേരം 6:30.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home