ജിസിസി സുരക്ഷാ ഏജൻസികളുടെ പരിശീലനം തുടങ്ങി

ദോഹ: ജിസിസി രാജ്യങ്ങളുടെ സുരക്ഷാ ഏജൻസികളുടെ സംയുക്ത തന്ത്രപരിശീലനമായ ‘അറേബ്യൻ ഗൾഫ് സെക്യൂരിറ്റി–4’ ദോഹയിൽ തുടങ്ങി.
ഖത്തർ ആതിഥേയത്വം വഹിക്കുന്ന 11 ദിവസത്തെ അഭ്യാസത്തിൽ യുഎഇ, സൗദി അറേബ്യ, ബഹ്റൈൻ, ഒമാൻ, കുവൈത്ത് എന്നിവയ്ക്കൊപ്പം അമേരിക്കൻ പ്രത്യേക സുരക്ഷാ യൂണിറ്റുകളും പങ്കെടുക്കും. മേഖലാതല സുരക്ഷാ സഹകരണം ശക്തിപ്പെടുത്തുന്കയാണ് ലക്ഷ്യം.
മാറിവരുന്ന സുരക്ഷാ വെല്ലുവിളികളെ നേരിടാൻ സംയുക്ത സജ്ജതയും ഏകോപനവും വർധിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്ത ഈ അഭ്യാസത്തിൽ 70-ലധികം സീനാരിയോകളും 260 മണിക്കൂറിലധികം ഫീൽഡ് പരിശീലനവും ഉൾപ്പെടുത്തിയിട്ടുണ്ട്.









0 comments