ഗൽഫാർ ഗ്രൂപ്പ് ചെയർമാൻ സലിം അൽ അറൈമി അന്തരിച്ചു

മസ്‌കത്ത് : ഒമാനിലെ ആധുനിക സ്വകാര്യ മേഖലയെ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ച മുൻനിര ബിസിനസുകാരനും വിദ്യാഭ്യാസ വക്താവുമായ ഷെയ്ഖ് സലിം സയീദ് ഹമദ് അൽ ഫന്ന അൽ അറൈമി അന്തരിച്ചു. രാജ്യത്തെ അടിസ്ഥാന സൗകര്യ പദ്ധതികൾ നടപ്പാക്കുന്നതിൽ സ്ഥാനം വഹിച്ച ഒമാനിലെ ഏറ്റവും വലിയ നിർമാണ കമ്പനി ഗൽഫാർ എൻജിനിയറിങ് ആൻഡ് കോൺട്രാക്റ്റിങ്ങിന്റെ ചെയർമാനായിരുന്നു. നാഷണൽ ഡ്രില്ലിങ് ആൻഡ് സർവീസസ് എൽഎൽസി, സലിം ഇന്റർനാഷണൽ ഇൻവെസ്റ്റ്‌മെന്റ് ഹോൾഡിങ്, ഒമാൻ മെഡിക്കൽ കോളേജ് എന്നിവയുൾപ്പെടെ നിരവധി പ്രധാന സ്ഥാപനങ്ങളിൽ മുതിർന്ന നേതൃസ്ഥാനങ്ങളും വഹിച്ചു. നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയുടെ ചാൻസലറായും സേവനമനുഷ്ഠിച്ചു. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും വിദ്യാഭ്യാസ സംരംഭങ്ങൾക്കും അദ്ദേഹം പിന്തുണ നൽകി.








0 comments