യുഎഇയിൽ ആഗസ്തിലും ഇന്ധനവില കുറയാൻ സാധ്യത

ദുബായ് : യുഎഇയിൽ ആഗസ്തിലും പെട്രോൾ, ഡീസൽ വിലയിൽ നേരിയ കുറവ് ഉണ്ടായേക്കുമെന്ന് വിപണി വിദഗ്ധർ. ജൂലൈയിൽ ആഗോള ക്രൂഡ് ഓയിൽ വില കുറഞ്ഞതിനെ തുടർന്നാണ് തുടർച്ചയായ രണ്ടാംമാസവും ഇന്ധനവിലയിൽ ഇടിവ് പ്രതീക്ഷിക്കുന്നത്.
എന്നാൽ ഇറാൻ ഉൾപ്പെടെയുള്ള പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങളും ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളും എണ്ണവിതരണത്തിലെ ആശങ്കകളും നിലനിൽക്കുന്നതിനാൽ വിലക്കുറവ് വലിയ തോതിലാകാൻ സാധ്യത കുറവാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ജൂലൈയിൽ യുഎഇയിൽ സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 3.40 ദിർഹവും സ്പെഷ്യൽ 95-ന് 3.29 ദിർഹവും ഇ- പ്ലസിന് 3.21 ദിർഹവും ഡീസലിന് 3.60 ദിർഹവുമായിരുന്നു വില. ആഗസ്തിലേക്കുള്ള പുതിയ ഇന്ധനവില ഈ ആഴ്ച അവസാനത്തോടെ യുഎഇ അധികൃതർ പ്രഖ്യാപിക്കും.










0 comments