ഇന്ത്യക്കാർക്ക് സൗജന്യ നിയമോപദേശം

ദുബായ് : ഇന്ത്യൻ പൗരന്മാർക്ക് സൗജന്യ നിയമോപദേശം നൽകാൻ ക്യാമ്പുമായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്. സൈബർ കുറ്റകൃത്യങ്ങൾ, സാമ്പത്തിക- ബാങ്കിങ് തട്ടിപ്പുകൾ, എമിറേറ്റ്സ് ഐഡി ദുരുപയോഗം തുടങ്ങിയ നിയമപ്രശ്നങ്ങളി ഉപദേശം നൽകാനായാണ് ക്യാമ്പ്. 21ന് പകൽ രണ്ടുമുതൽ 4.30വരെ കോൺസുലേറ്റ് ഓഡിറ്റോറിയത്തിലാണ് പരിപാടി.
ദുബായിലും വടക്കൻ എമിറേറ്റുകളിലും താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് ക്യാമ്പിൽ പങ്കെടുക്കാം. അപ്പോയിന്റ്മെന്റ് ആവശ്യമില്ല. നിയമവിദഗ്ധരുമായി നേരിട്ട് സംസാരിച്ച് തങ്ങളുടെ പ്രശ്നങ്ങളിൽ സ്വീകരിക്കേണ്ട തുടർനടപടികളെക്കുറിച്ച് ഉപദേശം തേടാം. സേവാ പക്ഷാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ക്യാമ്പിൽ നിയമസഹായം ആവശ്യമുള്ള ഇന്ത്യൻ പൗരന്മാർ നേരിട്ടെത്തണമെന്ന് കോൺസുലേറ്റ് അറിയിച്ചു.









0 comments