പലസ്തീൻ അംഗീകാര പ്രഖ്യാപനം: ഫ്രാൻസിന് കുവൈത്തിന്റെ അഭിനന്ദനം

കുവൈത്ത് സിറ്റി : പലസ്തീനെ ഔദ്യോഗിക രാജ്യമായി അംഗീകരിക്കാനുള്ള ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മാക്രോണിന്റെ പ്രഖ്യാപനത്തെ കുവൈത്ത് സ്വാഗതം ചെയ്തു. ഫ്രാൻസിന്റെ ഈ സുപ്രധാന നിലപാടിനെ കുവൈത്ത് വിദേശകാര്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ അഭിനന്ദിക്കുകയും പ്രശംസിക്കുകയും ചെയ്തു.
1967 അതിരുകൾ അടിസ്ഥാനമാക്കി കിഴക്കൻ ജെറുസലേം തലസ്ഥാനമാക്കിയുള്ള സ്വതന്ത്ര പലസ്തീൻ രാഷ്ട്രം, പലസ്തീനിയൻ ജനതക്ക് സ്വയം നിർണ്ണയാവകാശം എന്നിവയുടെ പ്രാവർത്തികതയ്ക്ക് ഈ പ്രഖ്യാപനം സഹായകമാണെന്ന് കുവൈത്ത് വ്യക്തമാക്കി. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സഭാ പ്രമേയങ്ങളും അറബ് സമാധാന സംരംഭവും നടപ്പിലാക്കുന്നതിന് ഇത് അനുകൂലമായൊരു മുന്നേറ്റമാണെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. പലസ്തീൻ പ്രശ്നത്തിന് നീതിയുക്തവും സമഗ്രവുമായ പരിഹാരത്തിലെത്തുവാൻ മറ്റു രാജ്യങ്ങളും ഇത്തരമൊരു നിലപാട് സ്വീകരിക്കണമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം ആഹ്വാനം ചെയ്തു.









0 comments