ഫുട്ബോൾ വൈബ് സലാല മൂന്നാം വാർഷികം

സലാല: ഫുട്ബോൾ വൈബ് സലാല മൂന്നാം വാർഷികം ആഘോഷിച്ചു.
ഗൾഫ്ടെക്ക് ഇന്റർ ക്ലബായ ഫുട്ബോൾ വൈബ് സലാല, അതിന്റെ മൂന്നാം വാർഷികം ആഘോഷിച്ചു.
സലാല അൽ ഖറാത്ത് ഫാം ഹൗസിൽ നടന്ന ചടങ്ങിൽ സെക്രട്ടറി ഷഫീഖ് കോക്കൂർ അധ്യക്ഷനായി. ആഘോഷ പരിപാടി കമ്പനി ജനറൽ മാനേജർ സാദിഖ് കേളോത്ത് ഉദ്ഘടാനം നിർവഹിച്ചു. ജംഷീർ കരിപ്പാൽ, സജീഷ്, അൻസാർ, നിസാർ പുനത്തിൽ, അബ്ദുൽ കരീം, സഫ്‌വാൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
തുടർന്ന് വോയ്സ് ഓഫ് സലാലയുടെ ഗാനമേളയും വിവിധ കലാപരിപാടികളും അരങ്ങേറി. റമീസ്, ദിൽഷാദ്, ഷാനവാസ്, അൻവർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വംനൽകി. പ്രഡിഡന്റ് അമീൻ സ്വാഗതവും ട്രഷറർ യൂസഫ് ഉളിയിൽ നന്ദിയും പറഞ്ഞു.









0 comments