ad
Deshabhimani

സലാലയിൽ ഭക്ഷ്യസുരക്ഷ പ്രദർശനം ആരംഭിച്ചു

salalah food
വെബ് ഡെസ്ക്

Published on Aug 13, 2026, 09:28 PM | 1 min read

മസ്‌കത്ത്‌ : ഭക്ഷ്യസുരക്ഷാ മേഖലയുമായി ബന്ധപ്പെട്ട അഞ്ചുദിവസത്തെ പ്രദർശനത്തിന്‌ സലാലയിലെ ഇത്തിനിൽ തുടക്കം. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങൾ, പദ്ധതികൾ, നൂതനാശയങ്ങൾ എന്നിവ പ്രദർശനത്തിൽ ഉൾപ്പെടുന്നു. ദോഫാർ ഗവർണർ സയ്യിദ് മർവാൻ തുർക്കി അൽ സെയ്ദിന്റെ ആഭിമുഖ്യത്തിൽ ചൊവ്വ വൈകിട്ട്‌ പ്രദർശനം ആരംഭിച്ചു.


കൃഷി, കന്നുകാലി, മത്സ്യബന്ധനം, ഭക്ഷ്യ വ്യവസായങ്ങൾ, ആധുനിക കാർഷിക സാങ്കേതികവിദ്യകൾ, ലോജിസ്റ്റിക്സ്‌ സേവനങ്ങൾ, ധനസഹായം, നിക്ഷേപ മേഖലകൾ എന്നിവയിലെ ഏകദേശം 100 സ്ഥാപനങ്ങൾ, കമ്പനികൾ, പദ്ധതികൾ എന്നിവയുടെ പങ്കാളിത്തത്തോടെയാണ്‌ പ്രദർശനം. നിരവധി ഉദ്യോഗസ്ഥരുടെയും സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികളുടെയും സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെയും കമ്പനികളെയും പരിചയപ്പെടുത്താനും അവയ്ക്കിടയിൽ സഹകരണവും നിക്ഷേപ അവസരങ്ങളും വർധിപ്പിക്കാനും ഇത് അവസരമൊരുക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home