ഫോക്ക് ഫഹാഹീൽ സോണൽ ഓണാഘോഷം

കുവൈത്ത് സിറ്റി: ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്‌സ്‌പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക്) ഫഹാഹീൽ സോണലിന്റെ ഓണാഘോഷം "കണ്ണൂരോണം 2025’ എന്ന പേരിൽ നടന്നു. മംഗഫ് അൽ നജാത്ത് സ്കൂളിൽ നടന്ന പരിപാടിയിൽ അറുന്നൂറിലധികം ആളുകൾ പങ്കെടുത്തു. ഫോക്ക് പ്രസിഡന്റ് പി ലിജീഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിജു ആന്റണി അധ്യക്ഷനായി.
ഇന്ത്യ ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ ഡോ. സലിം മുഖ്യാതിഥിയായി. ജനറൽ സെക്രട്ടറി ഹരിപ്രസാദ്, രക്ഷാധികാരി സമിതി അംഗങ്ങളായ പ്രവീൺ അടുത്തില, അനിൽ കേളോത്ത്, വൈസ് പ്രസിഡന്റുമാരായ എൽദോ ബാബു, ദിലീപ്, വനിതാവേദി ചെയർപേഴ്സൺ ഷംന വിനോജ്, സോണൽ വനിതാവേദി കോഓർഡിനേറ്റർ അമ്പിളി ബിജു, ബാലവേദി സെക്രട്ടറി ജോയൽ രാജേഷ്, മെട്രോ മെഡിക്കൽ ഗ്രൂപ്പ് ജനറൽ മാനേജർ ഫൈസൽ ഹംസ, ഫോർട്ടിസ് ക്ലിനിക് ചെയർമാൻ സിദ്ദീഖ് വലിയകത്ത് എന്നിവർ സംസാരിച്ചു. ഇവന്റ് കൺവീനർ രംജിത് സ്വാഗതവും പ്രോഗ്രാം കൺവീനർ ലിജേഷ് നന്ദിയും പറഞ്ഞു.
ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെ നടന്ന മാവേലി എഴുന്നള്ളത്ത്, കണ്ണൂരിന്റെയും ഫോക്കിന്റെയും പെരുമ നിറഞ്ഞ ഓണപ്പാട്ട്, ഓണസദ്യ, ഫഹാഹീൽ സോണലിലെ കലാകാരന്മാർ ചേർന്ന് അവതരിപ്പിച്ച നാടകം, ഒപ്പന ഉൾപ്പടെയുള്ള വിവിധ കലാപരിപാടികളും അരങ്ങേറി.
ഫോക്ക് ഫഹാഹീൽ സോണൽ ഓണാഘോഷത്തിൽനിന്ന്








0 comments