Deshabhimani

യാത്രക്കാരുടെ പുനക്രമീകരണം പൂർത്തിയാക്കി

Fly dubai.jpg
വെബ് ഡെസ്ക്

Published on Oct 08, 2026, 07:55 AM | 1 min read

ദുബായ്: ടെൽ അവീവിലേക്കുള്ള ഫ്ലൈ ദുബായ് സർവീസ് താൽക്കാലികമായി നിർത്തിവച്ചതിനെ തുടർന്ന് യാത്ര മുടങ്ങിയവരുടെ പുനക്രമീകരണ നടപടികൾ പൂർത്തിയാക്കിയതായി യുഎഇ വ്യോമയാന അതോറിറ്റി. ​ദുബായ് അന്താരാഷ-്ട്ര വിമാനത്താവളത്തിൽനിന്ന് ഒക്‌ടോബർ രണ്ടുമുതൽ ബെൻ ഗുറിയൻ വിമാനത്താവളത്തിലേക്ക് 37 വിമാന സർവീസിലായി 7479 യാത്രക്കാരെ എത്തിച്ചു.


യാത്രക്കാർക്ക് ബദൽ യാത്രാസൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി ഇസ്രയേൽ വിമാനക്കമ്പനികൾക്ക് ദുബായിലേക്ക് സർവീസ് നടത്താൻ യുഎഇ അധികൃതർ അനുമതി നൽകി. ഇത്തിഹാദ് എയർവേയ്സും ടെൽ അവീവിലേക്ക് സർവീസ് തുടരുന്നുണ്ട്. യാത്രാ പദ്ധതികൾ തടസ്സപ്പെട്ടവർക്കായി ബന്ധപ്പെട്ട അധികൃതരും വിമാനക്കമ്പനികളും നടത്തിയ ഏകോപനത്തിലൂടെയാണ് പുനക്രമീകരണം പൂർത്തിയാക്കിയത്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home