Deshabhimani

ഏഷ്യൻ പാരാ ഗെയിംസ്: സൈക്ലിങ് താരങ്ങൾ കായിക മന്ത്രാലയത്തിനെതിരെ പ്രതിഷേധത്തിൽ

ASIAN PARA GAMES
വെബ് ഡെസ്ക്

Published on Oct 08, 2026, 08:55 AM | 1 min read

ന്യൂഡൽഹി: ജപ്പാനിൽ നടക്കുന്ന ഏഷ്യൻ പാരാ ഗെയിംസിനായി ദേശീയ ഫെഡറേഷൻ ശുപാർശ ചെയ്ത ഏഴ് പാരാ സൈക്ലിസ്റ്റുകളിൽ ഒരാൾക്ക് മാത്രം കായിക മന്ത്രാലയം അനുമതി നൽകിയതിനെതിരെ പ്രതിഷേധവുമായി താരങ്ങൾ. ഒഴിവാക്കപ്പെട്ട താരങ്ങൾ ഇന്ന് ഡൽഹിയിലെ സായി ആസ്ഥാനത്ത് പ്രതിഷേധിക്കും.


സൈക്ലിസ്റ്റ് അർഷാദ് ഷെയ്ഖിന് മാത്രമാണ് മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചത്. പ്രശാന്ത് അർക്കൽ, പവൻ കുമാർ കൊമ്മോജി, സമീർ, വാസനി ബാബുഭായ്, ശശ്രുതി വിനായക് നകാഡെ, ലിഷ ദാസ് എന്നിവരെയാണ് പട്ടികയിൽ നിന്ന് ഒഴിവാക്കിയത്.


തിരഞ്ഞെടുപ്പിൽ വിവേചനം കാണിച്ചെന്നാണ് താരങ്ങളുടെ ആരോപണം. ഏഷ്യൻ പാരാ ഗെയിംസിനുള്ള യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കാൻ സ്വന്തം പണം ചെലവഴിച്ചിട്ടും അവസരം നിഷേധിച്ചെന്നും താരങ്ങൾ പറഞ്ഞു.


എന്നാൽ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടത്തിയതെന്നാണ് സായി വിശദീകരിക്കുന്നത്. നിലവിലെ മാനദണ്ഡങ്ങൾ പാലിച്ചത് അർഷാദ് മാത്രമാണെന്നും സായി വൃത്തങ്ങൾ അറിയിച്ചു. ഒക്ടോബർ 18 ന് ജപ്പാനിലെ ഐചി-നഗോയയിൽ ഏഷ്യൻ പാരാ ഗെയിംസ് ആരംഭിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home