Deshabhimani

രണ്ടാഴ്ച്ചയായി എസി തകരാർ; എറണാകുളം ജനറൽ ആശുപത്രിയിൽ കീമോ രോഗികൾ വീട്ടിൽ നിന്ന് ഫാനുകൾ കൊണ്ടുവരേണ്ട അവസ്ഥ

ernakulam irinjalakkuda general hospital
വെബ് ഡെസ്ക്

Published on Oct 08, 2026, 10:14 AM | 1 min read

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ കാൻസർ വിഭാഗത്തിൽ എസി സംവിധാനം തകരാറിലായിട്ട് രണ്ടാഴ്ച പിന്നിട്ടിട്ടും പരിഹാരമില്ല. അധികൃതരുടെ അനാസ്ഥയിൽ കൊച്ചിയിലെ കടുത്ത ചൂടിനിടെ കീമോതെറാപ്പി ഉൾപ്പെടെയുള്ള ചികിത്സകൾക്കായി എത്തുന്ന രോഗികളാണ് ഇതുമൂലം ദുരിതത്തിലായിരിക്കുന്നത്.


എസി തകരാറിലാണെന്ന് ആശുപത്രി ജീവനക്കാരും സമ്മതിക്കുന്നു. പകരം ഓരോ രോഗിക്കും ഓരോ ഫാൻ വീതം നൽകിയിട്ടുണ്ടെന്നാണ് ജീവനക്കാരുടെ ന്യായം. എന്നാൽ ചൂട് സഹിക്കാനാകാതെ പല രോഗികൾക്കും വീട്ടിൽനിന്ന് ഫാൻ കൊണ്ടുവന്ന സാഹചര്യമാണെന്നും ചിലർ വിശറി ഉപയോഗിച്ച് രോഗികൾക്ക് കാറ്റ് വീശിക്കൊടുക്കുകയാണെന്നും ബന്ധുക്കൾ പറഞ്ഞു.


കീമോതെറാപ്പിക്ക് ശേഷം വിശ്രമിക്കുന്ന രോഗികൾക്ക് അനുയോജ്യമായ താപനിലയും വായുസഞ്ചാരവും ഉറപ്പാക്കേണ്ട സാഹചര്യത്തിലാണ് എസി സംവിധാനം തകരാറിലായിരിക്കുന്നത്.


ആശുപത്രിയിലെ കാൻസർ വിഭാഗത്തിൽ ആകെ 102 ബെഡുകളാണുള്ളത്. ഇതിൽ ഏകദേശം 80 രോഗികൾ നിലവിൽ ഓങ്കോളജി വിഭാഗത്തിൽ ചികിത്സയിലുണ്ടെന്നാണ് വിവരം.


എസി തകരാർ അടിയന്തരമായി പരിഹരിച്ച് രോഗികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കണമെന്നാണ് രോഗികളുടെയും ബന്ധുക്കളുടെയും ആവശ്യം. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന ആവശ്യവും ശക്തമാണ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home