Deshabhimani

ദേശീയ പാത 66-ൽ പണിപൂർത്തിയാകാതെ ടോൾ പിരിവ്: നാട്ടികയിൽ പ്രതിഷേധം

NATTIKA TOLL PLAZA PROTEST
വെബ് ഡെസ്ക്

Published on Oct 08, 2026, 11:08 AM | 1 min read

തൃശൂർ: ദേശിയ പാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവിനെതിരെ ജനകീയ സമിതിയുടെ പ്രതിഷേധം. ടോൾ പ്ലാസയിൽ ടോൾ പിരിവ് തുടങ്ങുന്നതിനെതിരെയാണ് പ്രതിഷേധം നടക്കുന്നത്. പ്രതിഷേധക്കാർ ടോൾ ബൂത്ത് ഉപരോധിച്ചു. ജനകീയ സമിതിക്കാരെ സ്ഥലത്തുനിന്നും ബലംപ്രയോ​ഗിച്ച് നീക്കുന്നതിനിടെ പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രതിഷേധക്കാരെ സ്ഥലത്തുനിന്നും നീക്കാനായി പൊലീസ് ജലപീരങ്കി പ്രയോ​ഗിച്ചു.


ദേശീയ പാതയുടെ പണി പൂർത്തിയാക്കാതെ ടോൾ പിരിക്കാനുള്ള നീക്കത്തിനെതിരെയാണ് പ്രതിഷേധം. സിപിഐ എം നാട്ടിക ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നേരത്തെ ടോൾപ്ലാസയിലേക്ക് പ്രതിഷേധം നടന്നിരുന്നു. ദേശീയപാതയുടെ അപാകം മൂലം നിരവധി പേരാണ് അപകടത്തിൽ മരിച്ചത്. നിർമാണ അപാകതയ്ക്കെതിരെ‌യും പ്രതിഷേധം ഉയർന്നിരുന്നു.


ഏതാനും മാസങ്ങളായി ദേശീയ പാതയുടെ നിർമാണ പ്രവർത്തനങ്ങൾ ഇഴഞ്ഞുനീങ്ങുകയാണ്. ഇതിനിടെയാണ്‌ യാത്രക്കാർക്ക്‌ ഇരട്ടിപ്രഹരമായി നാട്ടികയിൽ വ്യാഴാഴ്‌ച ടോൾ പിരിവ് തുടങ്ങുമെന്ന എൻഎച്ച്എഐ അധികൃതരുടെ പ്രഖ്യാപനം. ചേറ്റുവ മുതൽ കയ്‌പമംഗലം വരെയുള്ള ഭാഗത്ത്‌ റോഡ്‌ നിർമാണം പൂർത്തിയായിട്ടില്ല. ചേറ്റുവ പാലത്തിന്റെ നിർമാണം നടക്കുകയാണ്.


വാടാനപ്പള്ളിയിൽ മേൽപ്പാലം നിർമാണത്തിൽ യാതൊരു പുരോഗതിയുമില്ല. നിരവധി ഭാഗങ്ങളിൽ ദിശാസൂചിക സംവിധാനമില്ല. സ്ട്രീറ്റ് ലൈറ്റുകൾ പൂർണമായും സ്ഥാപിച്ചിട്ടില്ല. നിർമാണ പ്രവൃത്തി പൂർത്തിയാക്കാതെ ടോൾ ഇ‍ൗടാക്കാനുള്ള ദേശീയപാത അതോറിറ്റിയുടെ നടപടി പിൻവലിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home