Deshabhimani

50 വർഷം പൂർത്തിയാക്കി എത്തിസലാത്ത്

Etisalat
വെബ് ഡെസ്ക്

Published on Oct 08, 2026, 09:57 AM | 1 min read

ദുബായ്: യുഎഇയിലെ ആദ്യ ടെലികോം കമ്പനി എത്തിസലാത്ത് പ്രവർത്തനം ആരംഭിച്ച് 50 വർഷം പൂർത്തിയാക്കി. വാർഷികാഘോഷത്തിന്റെ ഭാഗമായി കമ്പനിയുടെ സ്ഥാപക ബ്രാൻഡ് പേരായ എത്തിസലാത്ത് എന്ന പേരിലേക്ക് തിരിച്ചുവരുന്നതായി പ്രഖ്യാപിച്ചു. നാലുവർഷം മുമ്പ്‌ കമ്പനി ‘ഇ ആൻഡ്’ എന്ന പേരിലേക്ക് പുനർനാമകരണം ചെയ്‌തിരുന്നു.


അബുദാബി ഓഹരി വിപണിക്ക്‌ നൽകിയ അറിയിപ്പിലാണ് ഇനി എത്തിസലാത്ത് എന്ന പേരിൽ പ്രവർത്തിക്കുമെന്ന് കമ്പനി വ്യക്തമാക്കിയത്. 1976ൽ സ്ഥാപിതമായ എത്തിസലാത്ത് രാജ്യത്തിന്റെ വളർച്ചയ്‌ക്കൊപ്പം ടെലികോം രംഗത്തും നിർണായക പങ്കുവഹിച്ചു.


1982ൽ പശ്ചിമേഷ്യയിലെ ആദ്യ മൊബൈൽ ശൃംഖല ആരംഭിച്ചു. 1994ൽ ജിഎസ്എം സേവനവും 1995ൽ യുഎഇയിൽ ഇന്റർനെറ്റ് സേവനവും ആരംഭിച്ചു. 2003ൽ 3 ജി, എംഎംഎസ് സേവനങ്ങളും അവതരിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home