ഫോർക്ക മെഗാമേള 9ന്

റിയാദ്: ഫെഡറേഷൻ ഓഫ് റീജണൽ കേരളൈറ്റ് അസോസിയേഷൻ (ഫോർക്ക) 20–ാം വാർഷികാഘോഷവും ഫുഡ് ഫെസ്റ്റും വെള്ളിയാഴ്‌ച നടക്കും. ഉച്ചയ്‌ക്ക് രണ്ടുമുതൽ റിയാദ് ഷോല മാളിലാണ് പരപാടി. സൗദിയിലെ ഇന്ത്യൻ അംബാസഡർ വിപുൽ അതിഥിയാകും. ഹൈപ്പർ അൽവഫയുടെ സഹകരണത്തോടെയാണ് പരിപാടി.
ഫുഡ് ഫെസ്റ്റിൽ കേരള, ഇന്ത്യൻ തനത് വിഭവങ്ങളുമായി അൻപതോളം ടീമുകൾ പങ്കെടുക്കും. ഷെഫ് ഷിയാസ് അൽ സാജിന്റെ നേതൃത്വത്തിലുള്ള ടീം മത്സരം വിലയിരുത്തും. ആദ്യ മൂന്നുസ്ഥാനക്കാർക്ക് യഥാക്രമം ഒരു പവൻ, അര പവൻ, കാൽ പവൻ സ്വർണവും മറ്റ് ടീമുകൾക്ക് പ്രോത്സാഹന സമ്മാനങ്ങളും നൽകും.
പകൽ മൂന്നോടെ ഫുഡ് ഫെസ്റ്റും കുട്ടികളുടെ കളറിങ്, പെൻസിൽ ഡ്രോയിങ് മത്സരങ്ങളും തുടങ്ങും. നാലിന് പ്രാദേശിക കലാകാരന്മാരുടെ പരിപാടികൾ അരങ്ങേറും. അഞ്ചിന് നടക്കുന്ന സാംസ-്‌കാരിക പരിപാടിയിൽ ഫോർക്ക മുതിർന്ന അംഗങ്ങളെ ആദരിക്കും. തുടർന്ന് സലീം കോടത്തൂർ, ഷെയ-്‌ഖ് അബ-്‌ദുള്ള, സജീർ പട്ടുറുമാൽ എന്നിവർ നയിക്കുന്ന ഗാനമേളയും വിവിധ കലാപരിപാടികളും അരങ്ങേറും.
ഫോർക്ക ചെയർമാൻ റഹ്മാൻ മുനമ്പത്ത്, ജനറൽ കൺവീനർ ഉമ്മർ മുക്കം, രക്ഷാധികാരികളായ ഷിഹാബ് കൊട്ടുകാട്, സെയ്ഫ് കായംകുളം, പ്രോഗ്രാം കൺവീനർ കരീം കാനാമ്പുറം, ഹൈപ്പർ അൽവഫ ഡയറക-്‌ടർ നാസർ, മാർക്കറ്റിങ് മാനേജർ ഫഹദ്, വൈസ് ചെയർമാൻ ജയൻ കൊടുങ്ങല്ലൂർ, ഫുഡ് ഫെസ്റ്റ് കൺവീനർ അലക-്‌സ് കൊട്ടാരക്കര, ആക-്‌ടിങ് കൺവീനർ വിനോദ് കൃഷ-്‌ണ, ജോയിന്റ് കൺവീനർ അഖിനാസ് കരുനാഗപ്പള്ളി, ജോയിന്റ് ട്രഷറർ മുഹമ്മദ് ഖാൻ റാന്നി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.








0 comments