Deshabhimani

ബസ്സിൽവെച്ച് വിദ്യാർഥിനിയെ അനുചിതമായി സ്പർശിച്ചു: കോൺ​ഗ്രസ് എംഎൽഎയ്ക്കെതിരെ രൂക്ഷവിമർശനം

Ranga Reddy viral video

Screengrab

വെബ് ഡെസ്ക്

Published on Oct 08, 2026, 08:33 AM | 1 min read

ഹൈദരബാദ്: കോളേജ് വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയ തെലങ്കാനയിലെ കോൺ​ഗ്രസ് എംഎൽഎയ്ക്കെതിരെ രൂക്ഷവിമർശനം. സ്ത്രീകൾക്ക് സൗജന്യയാത്ര നൽകുന്ന 'മഹാലക്ഷ്മി' പദ്ധതിയുടെ ഭാ​ഗമായി നടത്തിയ യാത്രയ്ക്കിടെയായിരുന്നു സംഭവം. കോളേജ് വിദ്യാർഥിനികളോട് ഇബ്രാഹിംപത്നം എംഎൽഎയായ രംഗ റെഡ്ഡി, സംസാരിക്കുന്നതും അതിനിടയിൽ‌ ഒരു വിദ്യാർഥിനിയുടെ ശരീരത്തിൽ ആവർത്തിച്ച് സ്പർശിക്കുകയുമായിരുന്നു. വിദ്യാർഥിനി അസ്വസ്ഥത പ്രകടിപ്പിച്ചെങ്കിലും എംഎൽഎ ചെയ്തികൾ തുടർന്നു.


സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. അനുവാദമില്ലാതെ സ്ത്രീകളുടെ ശരീരത്തിൽ സ്പർശിച്ച നടപടി അങ്ങേയറ്റം കുറ്റകരമാണെന്ന് നിരവധിപേർ ചൂണ്ടിക്കാട്ടി. പെൺകുട്ടികളുടെ ശരീരത്തിൽ കൈവെക്കാതിരിക്കാൻ കോൺഗ്രസ് തങ്ങളുടെ പുരുഷന്മാരായ നേതാക്കളെ പരിശീലിപ്പിക്കേണ്ടതുണ്ടെന്ന് ഗായികയും ആക്ടിവിസ്റ്റുമായ ചിന്മയി ശ്രീപദ പ്രതികരിച്ചു. " എംഎൽഎയ്ക്ക് എത്ര വയസ്സായി എന്നത് വിഷയമല്ല. ശരീരത്തിൽ സ്പർശിച്ചത് ആ പെൺകുട്ടിയ്ക്ക് സൗകര്യപ്രദമല്ല, വ്യക്തിപരമായ അതിരുകളെക്കുറിച്ചും അനുവാദത്തെക്കുറിച്ചും ഈ മനുഷ്യന് യാതൊരു ധാരണയുമില്ല."- ചിന്മയി എക്സിൽ കുറിച്ചു.





എന്നാൽ താൻ വിദ്യാർഥിനികളോട് പിതൃതുല്യമായ സ്നേഹത്തോടെയാണ് പെരുമാറിയതെന്നായിരുന്നു രം​ഗ റെഡ്ഡിയുടെ വിശദീകരണം. കോൺ​ഗ്രസ് എംഎൽഎയുടെ നടപടിക്കെതിരെ ബിആർഎസും രം​ഗത്തെത്തി. സംസ്ഥാന വനിതാ കമീഷൻ എംഎൽഎയ്ക്ക് സമൻസ് അയക്കണമെന്നും ബിആർഎസ് ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home