ലിങ്ക്സ് ഇല്ല; പകരം വംദ്

കുവൈത്ത് സിറ്റി: ഇലക-്‌ട്രോണിക് പേയ്‌മെന്റ് ലിങ്കുകൾ വഴി പണം സ്വീകരിക്കാൻ സൗകര്യമൊരുക്കുന്ന ‘ലിങ്ക്സ്’ സേവനം നിർത്തലാക്കാൻ തയ്യാറെടുത്ത് കുവൈത്തിലെ ബാങ്കുകളും കെനെറ്റും. കുവൈത്ത് സെൻട്രൽ ബാങ്കിന്റെ നിർദേശത്തെ തുടർന്നാണ് നടപടി. സേവനം ഉടൻ അവസാനിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെങ്കിലും തീയതി പ്രഖ്യാപിച്ചിട്ടില്ല.
പകരമായി കുവൈത്തിലെ തൽക്ഷണ പണമിടപാട് സംവിധാനമായ ‘വംദ്’ ഉപയോഗിക്കാൻ ഉപയോക്താക്കളെ പ്രോത്സാഹിപ്പിക്കാനാണ് ധാരണ.
2015 മുതൽ പ്രാദേശിക പണമിടപാടുകൾക്കായി ഉപയോഗിച്ചുവരുന്ന സംവിധാനമാണ് ‘ലിങ്ക്സ്’. ഇത് അവസാനിപ്പിക്കുന്നതിന്റെ കാരണങ്ങളും പകരം ഉപയോഗിക്കാവുന്ന സംവിധാനവും ഉപയോക്താക്കളെ അറിയിക്കാൻ ബാങ്കുകളും കെനെറ്റും ബോധവലക്കരണ പരിപാടികൾ ആസൂത്രണം ചെയ്യുന്നുണ്ട്. സെൻട്രൽ ബാങ്കിന്റെ അംഗീകാരത്തിന് വിധേയമായാകും ഇവ നടപ്പാക്കുക.
പണമിടപാടുകളുടെ സുരക്ഷ ഉറപ്പാക്കുകയും നിയന്ത്രണ മേൽനോട്ടം ശക്തിപ്പെടുത്തുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് മാറ്റം. ഇടപാടുകളിൽ പണം ലഭിക്കുന്ന യഥാർഥ ഗുണഭോക്താവിനെ വ്യക്തമായി തിരിച്ചറിയാനും കൂടുതൽ സുതാര്യത ഉറപ്പാക്കാനും നടപടി ലക്ഷ്യമിടുന്നു. പേയ്‌മെന്റ് ലിങ്കുകൾ പലർക്കിടയിൽ കൈമാറാനാകുന്നതിനാൽ പണം സ്വീകരിക്കുന്ന വ്യക്തിയെ തിരിച്ചറിയുന്നതിൽ അവ്യക്തത ഉണ്ടാകാമെന്നാണ് ആശങ്ക. സംശയാസ-്‌പദമായ ഇടപാടുകൾക്കും കള്ളപ്പണം വെളുപ്പിക്കലിനും ഈ സൗകര്യം ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയും അധികൃതർ ചൂണ്ടിക്കാട്ടുന്നു.









0 comments