Deshabhimani

തൃശൂർ ടാക്കീസ്‌ ഓണാഘോഷം

Salala.jpg
വെബ് ഡെസ്ക്

Published on Oct 08, 2026, 09:46 AM | 1 min read

സലാല: സലാലയിലെ തൃശൂർ നിവാസികളുടെ കൂട്ടായ്മയായ തൃശ്ശൂർ ടാക്കീസ് സലാല ഓണാഘോഷം നടത്തി. ഹംദാൻ പ്ലാസയിൽ നടന്ന ആഘോഷത്തിൽ നൂറുകണക്കിന് കുടുംബങ്ങൾ പങ്കെടുത്തു.


​ഇന്ത്യൻ എംബസി കോൺസുലർ ഏജന്റ്‌ ഡോ. കെ സനാതനൻ, ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിഡന്റ് രാകേഷ് ഝാ, മലയാള വിഭാഗം കൺവീനർ ഷജിൽ കോട്ടായി, ഇന്ത്യൻ സ്‌കൂൾ മാനേജ്മെന്റ്‌ കമ്മിറ്റി മുൻ പ്രസിഡന്റ്‌ ഡോ. അബൂബക്കർ സിദ്ധിഖ് എന്നിവർ മുഖ്യാതിഥികളായി. സെക്രട്ടറി പി എസ് സുജിത്ത് സ്വാഗതവും രക്ഷാധികാരി സുനിൽ രാജ് മേത്തിൽ നന്ദിയും പറഞ്ഞു.


​ഇന്ത്യൻ എംബസി പ്രതിനിധികളുടെ സാന്നിധ്യത്തിൽ മഹാത്മാഗാന്ധി അനുസ-്‌മരണവും ലാൽ ബഹദൂർ ശാസ-്‌ത്രി അനുസ-്‌മരണവും സംഘടിപ്പിച്ചു. കേരളത്തിന്റെ തനത് ഓണാഘോഷ പാരമ്പര്യം വിളിച്ചോതുന്ന ഓണസദ്യ, വിവിധ കലാപരിപാടികൾ, വടംവലി ഉൾപ്പെടെയുള്ള കായിക വിനോദങ്ങൾ, ഡിജെ പാർട്ടി എന്നിവ നടന്നു.


തൃശൂർ ടാക്കീസ് പ്രസിഡന്റ് നൂർ നവാസ്, ട്രഷറർ മനാഫ് ഹനീഫ, എക-്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പർമാരായ അൻസാർ മുഹമ്മദ്‌, ഷാബു അബ-്‌ദുൾ മജീദ്, ലിയോ ഡേവിസ്, കെ ജെ നബീർ, ശിവദാസ്, രേഖ സുനിൽരാജ്, മുനീർ മുത്തു, ധർമ്മൻ കുറുവത്ത്, ഗണേശൻ, ജെയ്സൺ ദേവസി, ജോബി സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home