ബിസിനസ് ബ്രേക്ക്‌ത്രൂ സമ്മിറ്റ് 10-ന്

ജിദ്ദ: സിജി ജിദ്ദ ബിസിനസ് ഇനിഷ്യേറ്റീവ് ഗ്രൂപ്പിന്റെ ബിസിനസ് ബ്രേക്ക്‌ത്രൂ സമ്മിറ്റ് ശനിയാഴ്‌ച ജിദ്ദ റമദാ ഹോട്ടലിൽ നടക്കും. ബിസിനസ് പരിശീലകനായ ഫസൽ റഹ്‌മാൻ നേതൃത്വം നൽകും. പങ്കെടുക്കുന്നവർക്ക് സംശയങ്ങളും വെല്ലുവിളികളും നേരിട്ട് ചർച്ച ചെയ്യാനുള്ള പ്രത്യേക അവസരവും സമ്മിറ്റിന്റെ ഭാഗമായി ഉണ്ടായിരിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സിജി ജിദ്ദ ചാപ്റ്റർ ചെയർമാൻ മുഹമ്മദ് കുഞ്ഞി, ബിഗ് ഡയറക്‌ടർ കെ എം റിയാസ്, പ്രോഗ്രാം കൺവീനറും സിജി ചാപ്റ്റർ ജനറൽ സെക്രട്ടറിയുമായ ഡോ. മുഹമ്മദ് ഫൈസൽ, അസി. പ്രോഗ്രാം കൺവീനർ ഉനൈസ് ചെരുമല എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0582898065, 0506552828.









0 comments