Deshabhimani

ഹൂതി മിസൈലുകൾ തകർത്തു

Houthi.jpg
വെബ് ഡെസ്ക്

Published on Oct 08, 2026, 08:09 AM | 1 min read

റിയാദ്: റിയാദിന് വടക്കുഭാഗത്തേക്ക് ഹൂതികൾ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന തടഞ്ഞ് തകർത്തു. യമൻ തലസ്ഥാനമായ സനയിൽനിന്നാണ് മിസൈൽ വിക്ഷേപിച്ചതെന്ന് സഖ്യസേന അറിയിച്ചു.


സനയിലെ മിസൈൽ വിക്ഷേപണ കേന്ദ്രം സഖ്യസേനയുടെ രഹസ്യാന്വേഷണ സംവിധാനങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും വിക്ഷേപണ കേന്ദ്രം തകർക്കുമെന്നും സഖ്യസേനയുടെ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി വ്യക്തമാക്കി.


റിയാദിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തിന് പുറമെ ഖമീസ് മുശൈത്തിലേക്ക് വിക്ഷേപിച്ച മറ്റൊരു ബാലിസ്റ്റിക് മിസൈലും സഖ്യസേന നേരത്തെ തടഞ്ഞ് തകർത്തിരുന്നു.


സന, സഅദ, അംറാൻ പ്രവിശ്യകളിൽനിന്നാണ് ഹൂതികൾ മിസൈൽ തൊടുത്തുവിടുന്നതെന്നും ബാലിസ്റ്റിക്, ഭൂതല മിസൈൽ ഭീഷണികൾ ഇല്ലാതാക്കുന്നതിനും അവയുടെ വിക്ഷേപണ കേന്ദ്രങ്ങൾ തകർക്കുന്നതിനുമുള്ള നടപടികൾ തുടരുമെന്നും സഖ്യസേന അറിയിച്ചു.


​അപലപിച്ച്‌ യുഎഇ


ദുബായ്‌: സൗദിയിലെ സാധാരണക്കാരെയും, സാമ്പത്തിക കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ഹൂതികൾ തുടരുന്ന ആക്രമണങ്ങളെ യുഎഇ ശക്തമായി അപലപിച്ചു. തെക്കൻ ചെങ്കടലിലും ബാബൽ മന്ദബ് കടലിടുക്കിലും സൗദി കപ്പലുകൾക്കുനേരെയുള്ള ആക്രമണങ്ങളെയും യുഎഇ വിദേശകാര്യ മന്ത്രാലയം അപലപിച്ചു.


സൗദിയുടെ പരമാധികാരത്തിന്റെ നഗ്നമായ ലംഘനവും രാജ്യത്തിന്റെ സുരക്ഷയ-്‌ക്കും സ്ഥിരതയ-്‌ക്കുമുള്ള ഭീഷണിയാണ് ഇത്തരം ആക്രമണങ്ങളെന്ന് യുഎഇ വ്യക്തമാക്കി. സൗദിയുടെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനുള്ള എല്ലാ നടപടികൾക്കും പൂർണ പിന്തുണ നൽകുന്നതായും സൗദിയോടുള്ള ഐക്യദാർഢ്യം തുടരുമെന്നും യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home