Deshabhimani

സായാഹ്ന സവാരിക്കിടെ കോളജ് അധ്യാപകനെ തട്ടിക്കൊണ്ടുപോയി; യുപിഐ വഴി ഒരു ലക്ഷം രൂപ തട്ടി

KIDNAP.

അധ്യാപകനെ തട്ടിക്കൊണ്ടുപോയി കത്തി കാട്ടി ഭീഷണിപ്പെടുത്തി യുപിഐ വഴി ഒരു ലക്ഷം രൂപ തട്ടിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

വെബ് ഡെസ്ക്

Published on Oct 08, 2026, 08:08 AM | 1 min read

റായ്ഗഡ്: ഛത്തീസ്ഗഢിലെ റായ്ഗഡ് ജില്ലയിൽ സായാഹ്ന സവാരിക്കിറങ്ങിയ കോളജ് അധ്യാപകനെ തട്ടിക്കൊണ്ടുപോയി കത്തി കാട്ടി ഭീഷണിപ്പെടുത്തി യുപിഐ വഴി ഏകദേശം ഒരു ലക്ഷം രൂപ തട്ടിയെടുത്തു. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് പ്രതികൾക്കായി അന്വേഷണം തുടരുകയാണ്.


ഒക്ടോബർ അഞ്ചിന് വൈകിട്ട് ജകേല ഗ്രാമത്തിന് സമീപം സവാരിക്കിറങ്ങിയ അധ്യാപകൻ കപൂർചന്ദ് ഗുപ്തയെയാണ് രണ്ടുപേർ ചേർന്ന് തട്ടിക്കൊണ്ടുപോയത്. കണ്ണ് മൂടി കത്തി കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം ബൈക്കിൽ പാണ്ഡ്രിപാനി ഗ്രാമത്തിലെത്തിച്ച് മുറിയിൽ തടവിലാക്കിയെന്നാണ് പൊലീസ് പറയുന്നത്.


പ്രതികൾ അധ്യാപകനെ മർദിച്ച് മൊബൈൽ ഫോൺ പാസ്‌വേഡ് കൈക്കലാക്കി. തുടർന്ന് ഒരു സ്ത്രീയുടെ ക്യു ആർ കോഡ് ഉപയോഗിച്ച് അധ്യാപകന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് പണം പിൻവലിച്ചതായാണ് കണ്ടെത്തൽ. അക്കൗണ്ടിലെ ഏകദേശം ഒരു ലക്ഷം രൂപയുടെ ട്രാൻസ്ഫർ പരിധി തീരുന്നതുവരെ ഇടപാടുകൾ നടന്നതായി പൊലീസ് അറിയിച്ചു.


കുടുംബത്തെ വിളിച്ച് താൻ സുരക്ഷിതനാണെന്ന് പറയിപ്പിച്ചെങ്കിലും ബന്ധുക്കൾക്ക് സംശയം തോന്നി നടത്തിയ അന്വേഷണത്തിലാണ് അധ്യാപകനെ തടവിൽ പാർപ്പിച്ച സ്ഥലം കണ്ടെത്തിയത്. കുടുംബാംഗങ്ങൾ സ്ഥലത്തേക്ക് എത്തിയതോടെ പ്രതികൾ രക്ഷപ്പെട്ടെങ്കിലും അധ്യാപകനെ പൊലീസ് സുരക്ഷിതമായി മോചിപ്പിച്ചു.


സംഭവത്തിന് പിന്നാലെ ജകേല സ്വദേശി സുനിൽ സാരഥിയെ 24 മണിക്കൂറിനകം പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവർക്കായി റെയ്ഡ് തുടരുകയാണെന്നും പൊലീസ് അറിയിച്ചു. യുപിഐ ഇടപാടുകളെക്കുറിച്ചും വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home