Deshabhimani

യുഎഇയിൽനിന്ന്‌ സൗദിയിലേക്കുള്ള വിമാന സർവീസുകൾ 14 വരെ റദ്ദാക്കി

Flight.jpg
വെബ് ഡെസ്ക്

Published on Oct 13, 2026, 08:20 AM | 1 min read

ദുബായ്: സൗദി അറേബ്യയിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിനു നേരെയുണ്ടായ ആക്രമണത്തിനു പിന്നാലെ യുഎഇയിൽനിന്ന് സൗദിയിലെ വിവിധ നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കുന്നത് നീട്ടി ഇത്തിഹാദ് എയർവേയ്‌സും ഫ്ലൈദുബായിയും. അബുദാബിയിൽനിന്ന് ദമ്മാം, ജിദ്ദ, റിയാദ് നഗരങ്ങളിലേക്കും തിരിച്ചുമുള്ള ഒക-്‌ടോബർ 11 മുതൽ 13 വരെയുള്ള നിരവധി സർവീസുകൾ റദ്ദാക്കിയതായി ഇത്തിഹാദ് എയർവേയ്‌സ് അറിയിച്ചു.


​ഫ്ലൈദുബായ് റിയാദ്, ദമ്മാം, അബ്ഹ നഗരങ്ങളിലേക്കുള്ള സർവീസുകൾ 14 വരെയാണ് റദ്ദാക്കിയത്. മേഖലയിലെ സാഹചര്യം ഇരു വിമാനക്കമ്പനികളും നിരീക്ഷിച്ചുവരികയാണ്. ​ശനിയാഴ്‌ച റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിനു നേരെയുണ്ടായ ആക്രമണത്തിൽ 12 പേർ മരിക്കുകയും 309 പേർക്ക് പരിക്കേൽക്കുകയും ചെയ-്‌തതായി സൗദി വ്യോമയാന അധികൃതർ ഞായറാഴ്‌ച അറിയിച്ചു. യാത്രക്കാർ വിമാനസർവീസുകളുടെ സമയക്രമത്തിലും ലഭ്യതയിലും മാറ്റമുണ്ടോയെന്ന് അതത് വിമാനക്കമ്പനികളുടെ ഔദ്യോഗിക വെബ്സൈറ്റുകൾ പരിശോധിക്കണമെന്ന് അധികൃതർ നിർദേശിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home