Deshabhimani

സൗദിയിൽ മിന്നൽപ്രളയത്തിന്‌ സാധ്യത; വിവിധ മേഖലകളിൽ ചുവപ്പ്‌ അലർട്ട്

Saudi Flood
വെബ് ഡെസ്ക്

Published on Oct 15, 2026, 08:27 AM | 1 min read

റിയാദ് : സൗദി അറേബ്യയിലെ വിവിധ മേഖലകളിൽ ശക്തമായ ഇടിമിന്നലോടുകൂടിയ മഴയ-്‌ക്കും മിന്നൽപ്രളയത്തിനും സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദേശം. ജിസാൻ, മക്ക, അൽബാഹ മേഖലകളിലെ വിവിധ പ്രദേശങ്ങളിൽ ദേശീയ കാലാവസ്ഥാ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു.

​ജിസാൻ, അസീർ, അൽബാഹ, മക്ക മേഖലകളുടെ വിവിധ ഭാഗങ്ങളിൽ ആലിപ്പഴവർഷത്തിനും ശക്തമായ കാറ്റിനും മഴയ-്‌ക്കും സാധ്യതയുണ്ട്. താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിനും മിന്നൽപ്രളയത്തിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു.

​മദീന, ഹായിൽ, തബൂക്ക്, അൽജൗഫ്, വടക്കൻ അതിർത്തി മേഖല, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ നേരിയതുമുതൽ ശരാശരി മഴവരെ ലഭിക്കാനും സാധ്യതയുണ്ട്. സൗദിയുടെ കിഴക്കൻ, പടിഞ്ഞാറൻ തീരപ്രദേശങ്ങളിൽ രാത്രിയിലും പുലർച്ചെയും മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പ്രവചനമനുസരിച്ച് മക്ക, മദീന, ദമ്മാം നഗരങ്ങളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസായിരിക്കും. റിയാദിലും ബുറൈദയിലും 37 ഡിഗ്രി സെൽഷ്യസാണ് പ്രതീക്ഷിക്കുന്നത്.

​ശക്തമായ മഴയും വെള്ളപ്പാച്ചിലും ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിലെ താഴ്‌വരകളിലും വെള്ളം കയറാൻ സാധ്യതയുള്ള ഇടങ്ങളിലും പോകരുതെന്നും അധികൃതരുടെ സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home