അക്ഷരമുറ്റത്തിന് പുതിയ നക്ഷത്രങ്ങൾ; ആവേശമായി മെഗാ ഫെെനൽ

കോഴിക്കോട്: ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് സീസൺ 15ൽ പുതിയ നക്ഷത്രങ്ങൾ ഉദിച്ചുയർന്നു. ഹയർ സെക്കൻഡറി വിഭാഗത്തിൽ തിരുവനന്തപുരം മടവൂർ എൻഎസ്‌എസ് എച്ച്‌എസ്‌എസിലെ പി എസ് അനന്യ ഒന്നാമതെത്തിയപ്പോൾ നോർത്ത് പറവൂർ എസ്‌എൻവി എസ്‌കെടി എച്ച്‌എസ്‌എസിലെ എം എ ആദിൽ കൃഷ്‌ണയാണ് രണ്ടാമത്.
ഹൈസ്കൂൾ വിഭാഗത്തിൽ നീലേശ്വരം രാജാസ് എച്ച്‌എസ്‌എസിലെ കെ അശ്വിൻ രാജാണ് ഒന്നാമത്. വയനാട് തൊണ്ടർനാട് എംടിഡിഎം എച്ച്‌എസ്‌എസിലെ ജെ ദിൽനാഥ് രണ്ടാമതെത്തി. യുപി വിഭാഗത്തിൽ കോഴിക്കോട് വട്ടോളി സംസ്‌കൃതം ഹൈ സ്‌കൂളിലെ കെ റയാൻ ഒന്നാമതെത്തിയപ്പോൾ കണ്ണൂർ നരിക്കോട് ജിഎൻയുപി സ്‌കൂളിലെ കെ കെ ധ്യാൻ കൃഷ്‌ണ രണ്ടാമതായി. ചവറ കൊറ്റൻകുളങ്ങര ജിവിഎച്ച്‌എസ്‌എസിലെ വിഘ്‌നേഷ് ആർ ജിത്താണ് എൽപി വിഭാഗത്തിൽ ഒന്നാമത്. പൊന്നാനി ഇൗശ്വരമംഗലം ന്യൂ യുപി സ്‌കൂളിലെ ടി പി മുഹമ്മദ് റംസാനാണ് രണ്ടാമത്.
പ്രസംഗത്തിൽ വടകര മേമുണ്ട എച്ച്‌എസ്‌എസിലെ ഭഗത് തെക്കേടത്ത് ഒന്നും തേവര എസ്എച്ച് എച്ച്‌എസ്‌എസിലെ ആബേൽ തോമസ് രണ്ടും സ്ഥാനങ്ങൾ നേടി.







0 comments