Deshabhimani

'മോഹൻ ബേഗൻ - ഈസ്റ്റ് ബേഗൻ'; പ്രമുഖ ഫുട്ബോൾ ക്ലബ്ബുകളുടെ പേരുകൾ തെറ്റായി ഉച്ചരിച്ച് കേന്ദ്ര കായികമന്ത്രി, വിമർശനം

Sports Minister

മൻസുഖ് മാണ്ഡവ്യ| Photo: PTI

വെബ് ഡെസ്ക്

Published on Nov 29, 2026, 02:39 PM | 1 min read

ന്യൂഡൽഹി : ഇന്ത്യയിലെ പ്രമുഖ ഫുട്ബോൾ ക്ലബ്ബുകളായ മോഹൻ ബഗാന്റെയും ഈസ്റ്റ് ബംഗാളിന്റെയും പേരുകൾ തെറ്റായി ഉച്ചരിച്ച് കേന്ദ്ര കായികമന്ത്രി മൻസുഖ് മാണ്ഡവ്യ. നൂറിലേറെ വർഷത്തെ പാരമ്പര്യമുള്ള ഏഷ്യയിലെ തന്നെ ഏറ്റവും പഴക്കമേറിയ ഫുട്ബോൾ ക്ലബ്ബുകളിൽ ഉൾപ്പെടുന്ന ഇരു ടീമുകളുടെയും പേരുകളാണ് മന്ത്രി തെറ്റായി ഉച്ചരിച്ചത്.


മന്ത്രിയുടെ പരാമർശത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വിമർശനങ്ങളും ഉയർന്നു. 'മോഹൻ ബേഗൻ, ഈസ്റ്റ് ബേഗൻ' എന്നായിരുന്നു മന്ത്രിയുടെ ഉച്ചാരണം. രാജ്യത്തെ ഫുട്ബോളിന്റെ വളർച്ചയെക്കുറിച്ച് സംസാരിക്കുമ്പോൾ പ്രമുഖ ക്ലബ്ബുകളെക്കുറിച്ചുപോലും മന്ത്രിക്ക് അറിവില്ലാത്തത് നിരാശാജനകമാണെന്നാണ് വിമർശനം.


ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചയെക്കുറിച്ച് പ്രതീക്ഷ പുലർത്തുമ്പോൾ കായികരംഗത്തെക്കുറിച്ച് അടിസ്ഥാന ധാരണയെങ്കിലും നേതാക്കൾക്കുണ്ടാകേണ്ടതില്ലേയെന്ന ചോദ്യവും സമൂഹമാധ്യമങ്ങളിൽ ഉയരുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home