ഇനി പ്രധാന ദിവസങ്ങളില്‍ വിഷ് ചെയ്യാന്‍ മറക്കില്ല; വാട്സ്ആപ്പില്‍ മെസേജുകൾ ഷെഡ്യൂൾ ചെയ്യാം

ന്യൂഡൽഹി : വാട്സ്ആപ്പ് മെസേജുകൾ ഇനി ഷെഡ്യൂൾ ചെയ്യാം. ജന്മദിനം, വിവാഹവാർഷികം, പ്രധാന ദിവസങ്ങൾ തുടങ്ങിയവ മറക്കാതെ സന്ദേശങ്ങൾ ഷെഡ്യൂൾ ചെയ്ത് വെച്ച് ഉപഭോക്താക്കൾക്ക് അയക്കാൻ കഴിയും.
മെസേജുകൾ ഇഷ്ടമുള്ള രീതിയിലും സമയത്തും ഷെഡ്യൂൾ ചെയ്ത് അയക്കാൻ കഴിയുന്നതാണ് പുതിയ ഫീച്ചർ. 10 മിനിറ്റ് മുതൽ 14 ദിവസം വരെ സന്ദേശങ്ങൾ ഷെഡ്യൂൾ ചെയ്ത് വെയ്ക്കാനാകും. ഗ്രൂപ്പ് ചാറ്റുകളിലേക്ക് ഈ രീതിയിൽ സന്ദേശമയക്കാം.
എങ്ങനെയാണ് മെസേജ് ഷെഡ്യൂൾ ചെയ്യുന്നതെന്ന് നോക്കാം,
വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് തന്നെയാണോ ഉള്ളതെന്ന് ആദ്യം ഉറപ്പുവരുത്തണം. സന്ദേശം അയക്കേണ്ട വ്യക്തിയുടെ ചാറ്റോ ഗ്രൂപ്പോ തെരഞ്ഞെടുക്കുക.
ശേഷം അയക്കാന്‍ ഉദ്ദേശിക്കുന്ന മെസേജ് ടൈപ്പ് ചെയ്യുക.
ഇനി മെസേജ് അയക്കുന്നതിനുള്ള സെന്‍ഡ് ബട്ടണ്‍ അമര്‍ത്തിപ്പിടിക്കുക.
മെസേജ് അയക്കേണ്ട തീയതിയും സമയവും തെരഞ്ഞെടുക്കുക.
ഈ സമയവും തീയതിയും സ്ഥിരീകരിക്കുക. ഇതോടെ മെസേജ് ഷെഡ്യൂള്‍ ചെയ്യപ്പെടും.








0 comments