Deshabhimani

കാലടിയിൽ സമരം ചെയ്ത വിദ്യാർത്ഥിയുടെ അച്ഛന്റെ കട തീയിട്ട് നശിപ്പിച്ച നിലയിൽ

Palakkad.jpg
വെബ് ഡെസ്ക്

Published on Nov 29, 2026, 02:35 PM | 1 min read

പെരിങ്ങോട്ടുകുറിശ്ശി: കാലടി സംസ്‌കൃത സർവകലാശാലയിൽ സമരം ചെയ്ത വിദ്യാർത്ഥിയുടെ അച്ഛന്റെ കട തീയിട്ട് നശിപ്പിച്ച നിലയിൽ. പാലക്കാട് പെരിങ്ങോട്ടുകുറിശ്ശിയിലെ അർച്ചനയുടെ അച്ഛൻ ശശിയുടെ കടയാണ് അജ്ഞാതർ തീയിട്ട് നശിപ്പിച്ചിരിക്കുന്നത്. കാലടിയിലെ എംഎസ്ഡബ്ള്യു വിദ്യാർത്ഥിയാണ് അർച്ചന.


കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്തിൻ്റെ സഹായത്തോടെ ആരംഭിച്ച കടയാണ് തീയിട്ട് നശിപ്പിച്ചത്. രാത്രി 9.10 നു കട പൂട്ടി ശശി വീട്ടിൽ പോയിരുന്നു. ഒൻപതരയോടെ കടയ്ക്ക് തീപിടിച്ചുവെന്ന് നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് തിരിച്ച് വന്നപ്പോഴാണ് അടുക്കാൻ കഴിയാത്തവിധം തീ പടർന്നുപിടിച്ചത് കാണുന്നത്.


അടുത്ത് തന്നെ ചായക്കട തുടങ്ങാനുദ്ദേശിച്ചിരുന്നതിനാൽ അതിനുവേണ്ട സാധനങ്ങളെല്ലാം ഈ കടയിലാണ് ശേഖരിച്ചുവച്ചിരുന്നത്. കുടുംബത്തിന്റെ ഏക വരുമാനമാർഗമായ കടയാണ് തീയിട്ട് നശിപ്പിച്ചിരിക്കുന്നതെന്ന് കുടുംബം പറഞ്ഞു.


നാട്ടുകാരുടെ സഹായത്തോടെയാണ് തീയണച്ചത്. കട പൂർണമായും കത്തിനശിച്ചിരിക്കുകയാണ്. തീപിടിക്കാനുള്ള യാതൊരു സാഹചര്യവുമില്ല, ആരോ വൈരാഗ്യബുദ്ധിയോടെ മനഃപൂർവം ചെയ്തതാണെന്നും കുടുംബം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home