മോഹൻലാലിന്റെ 'അതിമനോഹരം'; പ്രതീക്ഷയുടെ കവിതയായി 'കാവൽ മിഴിയേ' ഗാനം, ലിറിക്കൽ വീഡിയോ പുറത്ത്

മോഹൻലാൽ (ഇടത്) മീര ജാസ്മിൻ, മോഹൻലാൽ (ഇടത്)| Photo: Screengrab
കൊച്ചി : മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന 'അതിമനോഹരം' എന്ന ചിത്രത്തിലെ രണ്ടാം ഗാനം പുറത്തിറങ്ങി. 'കാവൽ മിഴിയേ' എന്ന ലിറിക്കൽ വീഡിയോയാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. 'സുന്ദര രാവണൻ' എന്ന ഗാനത്തിന് പിന്നാലെയാണ് ചിത്രത്തിലെ രണ്ടാമത്തെ ഗാനം എത്തുന്നത്.
വിനായക് ശശികുമാറിന്റെ വരികൾക്ക് ജേക്സ് ബിജോയ് സംഗീതം നൽകിയ ഗാനം ക്രിസ്റ്റകലയും കെ എസ് ഹരിശങ്കറും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. 'ദി പോയട്രി ഓഫ് ഹോപ്പ്' എന്ന വിശേഷണത്തോടെയാണ് ഗാനം അവതരിപ്പിച്ചിരിക്കുന്നത്.
ആഷിഖ് ഉസ്മാൻ നിർമിക്കുന്ന ചിത്രത്തിൽ ലൗലജൻ എന്ന സാധാരണക്കാരനായ പൊലീസ് സബ് ഇൻസ്പെക്ടറുടെ ഔദ്യോഗിക, വ്യക്തിജീവിതങ്ങളിലെ സംഭവങ്ങളാണ് പ്രമേയം. മീര ജാസ്മിനാണ് ചിത്രത്തിലെ നായിക. ലാലു അലക്സ്, മനോജ് കെ ജയൻ, ജഗദീഷ്, ഇർഷാദ്, സുധീഷ്, പ്രമോദ് വെളിയനാട് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ഇഷ്‌ക്, ആലപ്പുഴ ജിംഖാന, മഹാറാണി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് രവിയുടേതാണ് തിരക്കഥ. ഷാജി കുമാറാണ് ഛായാഗ്രഹണം. ജേക്സ് ബിജോയ് സംഗീതം നിർവഹിക്കുന്നു. തുടരും എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം മോഹൻലാലും തരുൺ മൂർത്തിയും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും അതിമനോഹര ത്തിനുണ്ട്.
ഡിസംബർ 24നാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രം സെൻട്രൽ പിക്ചേഴ്സാണ് വിതരണം ചെയ്യുന്നത്.







0 comments