വീണ്ടും വ്യോമാക്രമണം; അഞ്ച് ബാലിസ്റ്റിക് മിസൈലുകളും 17 ഡ്രോണുകളും തകർത്തു

ദുബായ്: രാജ്യത്തെ ലക്ഷ്യമിട്ടെത്തിയ വ്യോമാക്രമണ ശ്രമങ്ങൾ വിജയകരമായി തകർത്തതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചൊവ്വാഴ്ച നടന്ന ആക്രമണത്തിൽ അഞ്ച് ബാലിസ്റ്റിക് മിസൈലുകളും 17 ഡ്രോണുകളുമാണ് യുഎഇ വ്യോമ പ്രതിരോധ സംവിധാനം തകർത്തത്. ഇറാൻ ആക്രമണങ്ങൾ ആരംഭിച്ചതിനുശേഷം ഇതുവരെ 357 ബാലിസ്റ്റിക് മിസൈലുകളും 15 ക്രൂയിസ് മിസൈലുകളും 1,806 ഡ്രോണുകളും യുഎഇ തകർത്തിട്ടുണ്ട്.
ആക്രമണങ്ങളിൽ രാജ്യരക്ഷാ ദൗത്യത്തിനിടെ രണ്ട് സൈനികർ കൊല്ലപ്പെട്ടു. പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ്, ഫലസ്തീൻ സ്വദേശികളായ ആറ് സാധാരണ പൗരന്മാർ മരണപ്പെടുകയും ചെയ്തു. ഇന്ത്യക്കാരുൾപ്പെടെ വിവിധ രാജ്യക്കാരായ 161 പേർക്ക് പരിക്കേറ്റതായും മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. പരിക്കേറ്റവരിൽ എമിറാത്തികൾക്ക് പുറമെ ഈജിപ്ത്, സുഡാൻ, എത്യോപ്യ, ഫിലിപ്പീൻസ്, പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, തുർക്കി, ഇറാഖ്, ജോർദാൻ പൗരന്മാരും ഉൾപ്പെടുന്നു.
രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാൻ ഏത് ഭീഷണിയും നേരിടാൻ സജ്ജമാണെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിന്റെ സ്വാധീനവും ദേശീയ താൽപര്യങ്ങളും സംരക്ഷിക്കുന്നതിന് ശക്തമായ നടപടികൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി









0 comments