ad
Deshabhimani

ദുബായിൽ ആദ്യ എജ്യുക്കേഷൻ എക്‌സ്‌പോ

education expo
വെബ് ഡെസ്ക്

Published on Nov 04, 2025, 05:41 PM | 1 min read

ദുബായ്: ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി ആദ്യമായി എജ്യുക്കേഷൻ എക്‌സ്‌പോ പ്രഖ്യാപിച്ചു. നവംബർ 8 മുതൽ 9 വരെ ജെഡബ്ല്യു മാരിയറ്റ് മാർക്വിസ് ഹോട്ടലിൽ നടക്കുന്ന പ്രദർശനത്തിൽ 60ലധികം സ്വകാര്യ സ്കൂളുകളും എർലി ലേണിംഗ് സെന്ററുകളും പങ്കെടുക്കും.


എമിറാത്തി കുടുംബങ്ങൾക്കായി പ്രത്യേകമായി ഒരുക്കിയിരിക്കുന്ന എക്‌സ്‌പോയിൽ പ്രീ സ്കൂളുകളിൽ നിന്ന് ഉന്നത ക്ലാസുകൾ വരെയുള്ള കുട്ടികൾക്ക് അനുയോജ്യമായ വിവിധ വിദ്യാഭ്യാസ അവസരങ്ങൾ അന്വേഷിക്കാനുള്ള സൗകര്യം ലഭിക്കും. പ്രദർശനത്തോടനുബന്ധിച്ച്, കെഎച്ച്ഡിഎ പുതിയ ‘പാരന്റ്സ് കൺസൾട്ടേഷൻ സർവീസ്’ ആരംഭിക്കും.


വിദ്യാഭ്യാസ മേഖലയിലെ പുതിയ സാധ്യതകളെയും സ്കൂൾ ഓപ്ഷനുകളെയും ഒരു വേദിയിൽ പരിചയപ്പെടുത്തുന്ന ദുബായിലെ എജ്യുക്കേഷൻ എക്‌സ്‌പോ, രക്ഷിതാക്കൾക്കും വിദ്യാലയങ്ങൾക്കും ഒരുപോലെ പ്രയോജനകരമായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home