ദുബായ് ഷെയ്ഖ് സായിദ് റോഡിലെ റസ്റ്റോറന്റിൽ തീപിടിത്തം; ആളപായമില്ല

പ്രതീകാത്മകചിത്രം
ദുബായ്: ദുബായിലെ ഷെയ്ഖ് സായിദ് റോഡിലുള്ള റസ്റ്റോറന്റിൽ തിങ്കളാഴ്ച രാവിലെ ഉണ്ടായ തീപിടിത്തത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ. ദുബായ് സിവിൽ ഡിഫൻസിന്റെ ഇടപെടലിലൂടെ തീ നിയന്ത്രണവിധേയമാക്കി. രാവിലെ 7.42ന് തീപിടിത്തത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് അൽ ഇത്തിഹാദ് ഫയർ സ്റ്റേഷനിൽ നിന്നുള്ള അഗ്നിരക്ഷാസേനാംഗങ്ങളാണ് ആദ്യം സംഭവസ്ഥലത്തെത്തിയത്. വിവരം ലഭിച്ച് ആറു മിനിറ്റിനുള്ളിൽ സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
മുൻകരുതൽ നടപടിയുടെ ഭാഗമായി കെട്ടിടത്തിലുള്ള താമസക്കാരെയും മറ്റ് ആളുകളെയും സുരക്ഷിതമായി ഒഴിപ്പിച്ചു. രാവിലെ 10.50ഓടെ തീ പൂർണമായും നിയന്ത്രണവിധേയമാക്കിയ ശേഷം പ്രദേശത്ത് കൂളിങ് പ്രവർത്തനങ്ങൾ നടത്തി. കൂളിങ് നടപടികൾ പൂർത്തിയാക്കിയ ശേഷം സ്ഥലം തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറുമെന്ന് ദുബായ് സിവിൽ ഡിഫൻസ് അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.










0 comments