ad
Deshabhimani

ധാർഷ്ട്യം തുടർന്ന് കോറോ ഹെൽത്ത്; ജീവനക്കാര്‍ക്ക് തൽകാലം അകത്ത് കയറാം

Corro Health Kochi
വെബ് ഡെസ്ക്

Published on Jul 06, 2026, 04:05 PM | 1 min read

കൊച്ചി: അന്യായമായി പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കുന്നതിൽ ധാർഷ്ട്യം തുടർന്ന് മെഡിക്കൽ കോഡിങ്‌ കമ്പനിയായ ‘കോറോ ഹെൽത്ത്. 10-ാം തിയതിവരെ ജീവനക്കാർക്ക് സ്ഥാപനത്തിൽവരാമെന്ന് മാത്രമാണ് കമ്പനി അധികൃതർ ലേബർ കമീഷണർ വിളിച്ചയോ​ഗത്തിൽ വ്യക്തമാക്കിയത്. കമ്പനിയെ പ്രതിനിധീകരിച്ച് ലീ​ഗൽ അഡ്വൈസർ മാത്രമാണ് യോ​ഗത്തിൽ പങ്കെടുത്തത്.


തങ്ങളെ തിരിച്ചെടുക്കണമെന്നും കൂട്ടപ്പിരിച്ചുവിടൽ അന്യായമാണെന്നും ജീവനക്കാർ യോ​ഗത്തിൽ ആവശ്യപ്പെട്ടു. 10-ാം തിയതിയാണ് കമ്പനി പ്രതിനിധികളുമായുള്ള ചർച്ച.


തിങ്കളാഴ്ച ജോലിക്കെത്തിയ ജീവനക്കാരെ കമ്പനി അധികൃതരും പൊലീസും പുറത്തുനിർത്തിയിരുന്നു. ഇതോടെ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജും പ്രസിഡന്റ് വി വസീഫും ഇടപെട്ട് ഇവരെ അകത്തേക്ക് കയറ്റി. സംസ്ഥാന സർക്കാർ അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നും സമരം സംഘടന ഏറ്റെടുക്കുമെന്നും ഡിവൈഎഫ്ഐ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home