കനത്ത മഴയും ശക്തമായ കാറ്റും; കണ്ണൂരിൽ വ്യാപക നാശനഷ്ടം, മരങ്ങൾ കടപുഴകി വീണു, സ്ത്രീക്ക് പരിക്ക്

മരം പൊട്ടി റോഡിലേയ്ക്ക് വീണ നിലയില്‍
കണ്ണൂർ: കണ്ണൂർ ജില്ലയിൽ തിങ്കളാഴ്ച രാവിലെയുണ്ടായ കനത്ത കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. മരങ്ങൾ കടപുഴകി വീണതിനെ തുടർന്ന് ഗതാഗതം തസപ്പെട്ടു. മരങ്ങൾ വീണ് വൈദ്യുതി ലൈുകൾ തകരാറിലായതോടെ പ്രദേശത്ത് വൈദ്യുതിയും നിലച്ചു. ശക്തമായ കാറ്റിൽ പാനൂർ മൊകേരി പാത്തിപ്പാലത്ത് ആണ് നിരവധി മരങ്ങൾ പൊട്ടിവീണത്. അപകടത്തിൽ ഒരു സ്ത്രീക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. തിങ്കളാഴ്ച രാവിലെ 9 മണിയോടെയായിരുന്നു സംഭവം.
വളക്കൈ –കൊയ്യം റൂട്ടിൽ കൊയ്യം ഖാദിക്ക് സമീപം മരം റോഡിലേക്ക് വീണ് ഗതാഗതം മുടങ്ങി. തിങ്കളാഴ്ച രാവിലെ ആറരയോടെയാണ് സംഭവം. ഒടുവിൽ നാട്ടുകാരാണ് മരം മുറിച്ചു നീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്. മയ്യിലിൽ രാവിലെ പെയ്ത കനത്ത മഴയിൽ മരംവീണ് നിരവധി വൈദ്യുതി തൂണുകളും തകർന്നു. കണ്ണൂർ ജില്ലയുടെ മലയോര മേഖലകളിൽ രാവിലെ കനത്ത മഴയും കാറ്റുമുണ്ടായി. പലയിടത്തും മരങ്ങൾ ഒടിഞ്ഞുവീണു. വ്യാപകമായ കൃഷിനാശവും സംഭവിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് തിങ്കളാഴ്ച ഓറഞ്ച് അലേർട് പ്രഖ്യാപിച്ചു.











0 comments