പാരിയത്തുകാവിൽ ഹൈക്കോടതിയുടെ നിർണായക ഇടപെടൽ; ഒരു വർഷത്തേക്ക് ഒഴിപ്പിക്കരുതെന്ന് ഉത്തരവ്

ഫയൽ ചിത്രം
പെരുമ്പാവൂർ: മലയിടംതുരുത്ത് പാരിയത്തുകാവിലെ കുടിയൊഴിപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ നിർണായക ഇടപെടൽ. കേസിൽ പെരുമ്പാവൂർ മുൻസിഫ് കോടതി സ്വീകരിച്ചിരുന്ന എല്ലാ തുടർനടപടികളും ഒരു വർഷത്തേക്ക് നിർത്തിവയ്ക്കാൻ ഹൈക്കോടതി കർശന നിർദേശം നൽകി. ഇതോടെ, അടുത്ത ഒരു വർഷത്തേക്ക് ഈ കുടുംബങ്ങളെ ബലംപ്രയോഗിച്ച് ഒഴിപ്പിക്കാൻ അധികൃതർക്ക് കഴിയില്ല.
വർഷങ്ങളായി ദുരിതമനുഭവിക്കുന്ന കുടുംബങ്ങളുടെ പുനരധിവാസം അനന്തമായി നീട്ടിക്കൊണ്ടുപോകുന്ന സർക്കാർ നിലപാടിൽ പരക്കെ പ്രതിഷേധം ഉയരുന്നതിനിടയിലാണ് കോടതിയുടെ ഈ ഉത്തരവ്. ഈ കാലയളവിനുള്ളിൽ തന്നെ പുനരധിവാസം കൃത്യമായി പൂർത്തിയാക്കണമെന്ന് ഹൈക്കോടതി സർക്കാരിനോട് കർശനമായി നിർദേശിച്ചിരിക്കുകയാണ്.
കേസിൽ ഉൾപ്പെട്ട 7 കുടുംബങ്ങൾക്ക് അഞ്ച് സെന്റ് ഭൂമി വീതം നൽകാൻ ധാരണയായതായും കെട്ടിടത്തിന്റെ പ്ലാൻ തയ്യാറായതായും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. മുൻപ് പെരുമ്പാവൂർ മുൻസിഫ് കോടതി ഈ കേസിൽ കടുത്ത നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്.











0 comments