ad
Deshabhimani

ഫിലിമി ജിദ്ദ സോങ് റിലീസിങ്ങും യാത്രയയപ്പും സംഘടിപ്പിച്ചു

FILMY JEDDAH
വെബ് ഡെസ്ക്

Published on Apr 13, 2026, 06:39 PM | 1 min read

ജിദ്ദ: ഫിലിമി ജിദ്ദയുടെ നേതൃത്വത്തിൽ അരാസത് വില്ലയിൽ വച്ച് മ്യൂസിക്കൽ ആൽബം സോങ് റിലീസിങ്ങും യാത്രയയപ്പ് ചടങ്ങും സംഘടിപ്പിച്ചു. മസ്ര, ഹോട്ട് എഐ , കോലൈസ് , ആലയം എന്നീ സിനിമയുടെ പിന്നണി പ്രവർത്തകനും ജിദ്ദയിലെ വിവിധ സാമൂഹിക-സാംസ്കാരിക സംഘടനകളിൽ സജീവ സാന്നിധ്യവുമായ ജാവേദ് ജെസ്സറിനാണ് യാത്രയയപ്പ് നൽകിയത്. അലി അരികത്തും റിയാസ് മുണ്ടേങ്ങരയും ചേർന്ന് നിർമ്മിച്ച, പൂർണ്ണമായും എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് തയ്യാറാക്കിയ “ഗാലക്ടിക് ലവ്” എന്ന മ്യൂസിക്കൽ ആൽബം സോങ്ങ് സാമൂഹിക പ്രവർത്തക പ്യാരി മിർസ റിലീസ് ചെയ്തു.


പരിപാടിയിൽ മിർസാ ശരീഫ്, നാസർ വെളിയംകോട്, ഷിബു തിരുവനന്തപുരം, ഷംസു എന്നിവർ സംസാരിച്ചു. യാത്രയയപ്പ് ചടങ്ങിൽ അലി അരികത്ത്, ജാവേദ് ജെസ്സറിന് മൊമെന്റോ നൽകി ആദരിച്ചു. മസ്രയുടെ പ്രവർത്തകർ ആശംസകൾ നേർന്നു. സംഗീത പരിപാടിയിൽ സിമി അബ്ദുൽ ഖാദർ, സോഫിയ സുനിൽ, അനീസ് ബാബു, സന്തോഷ് അബ്ദുൽ കരീം, അലി പുൽപ്പാടൻ എന്നിവർ ഗാനങ്ങൾ ആലപിച്ചു. ഹാരിസ് ഹസൈൻ കുസൃതിച്ചോദ്യങ്ങൾ അവതരിപ്പിച്ചു.


പരിപാടിയിൽ അലി അരികത്ത്, അഫ്സൽ നാറാണത്ത്, ഹാരിസ് ഹസൈൻ, അസൈൻ ഇല്ലിക്കൽ, സിമി അബ്ദുൽ ഖാദർ എന്നിവർ നേതൃത്വം നൽകി. മിർസാ ഷെരീഫ്, പ്യാരി മിർസാ, നാസർ വെളിയംകോഡ്, ഷിബു തിരുവനന്തപുരം, ഷംസു വകീൽ, ഉണ്ണി തെക്കേടത്ത്, ഗുഡ്‌ഹോപ്പ് ജുനൈസ് ബാബു എന്നിവർ അതിഥികളായി പങ്കെടുത്തു.


അദ്നു, ഷബീബ്, നാസർ മമ്പുറം, അബ്ദുൽ ഖാദർ ആലുവ, സമീർ കോടിത്തൊടിക, ഷംസു പറൽ, ജമാൽ നാസർ, ഷാജു അത്താണിക്കൽ, സുനിൽ സൈദ്, സിദ്ദീഖ് വേങ്ങര, ഹസൈൻ പാലക്കാട്, ശ്രീത അനിൽ, സുനിത അസൈൻ, സംറീൻ ഷബാബ് എന്നിവർ ഉൾപ്പെടെ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു. പരിപാടി സിമി അബ്ദുൽ ഖാദർ നിയന്ത്രിച്ചു. അഫ്സൽ നാറാണത്ത് നന്ദി പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home