ദോഹയിൽ നടന്ന എഫ്ഡിഐ ലീഡേഴ്സ് നെറ്റ്‌വർക്ക് സമാപിച്ചു

ദോഹ: ഗ്ലോബൽ നിക്ഷേപ പ്രവണതകളും വെല്ലുവിളികളും ചർച്ചയായ ഇൻവെസ്റ്റ് ഖത്തർ ദോഹയിൽ സമാപിച്ചു. നവംബർ 25 മുതൽ 27 വരെ ദോഹയിൽ നടന്ന എഫ്ഡിഐ ലീഡേഴ്സ് നെറ്റ്‌വർക്ക്ഫോറത്തിൽ ലോകത്തെ വിവിധ രാജ്യങ്ങളിലെ നിക്ഷേപ പ്രമോഷൻ ഏജൻസികളുടെ സിഇഒമാരും മേധാവികളും പങ്കെടുത്തു. എഫ്ഡിഐ പ്രവണതകൾ, വെല്ലുവിളികൾ, നിക്ഷേപ തന്ത്രങ്ങൾ എന്നിവ ചർച്ചയായി.
ലണ്ടൻ, ടോക്യോ, വിയന്ന തുടങ്ങിയ നഗരങ്ങളിൽ നടന്ന സമ്മേളനങ്ങളുടെ തുടർച്ചയായാണ് ദോഹ വേദിയായത്. ഓസ്ട്രേലിയ, കാനഡ, ഈജിപ്ത്, ജർമനി, യുഎസ് തുടങ്ങിയ രാജ്യങ്ങളിലെ ഐപിഎ മേധാവികൾ ഗ്ലോബൽ നിക്ഷേപ മേഖലയിൽ ഉയർന്നുവരുന്ന പുതുവെല്ലുവിളികളെ കുറിച്ച് ആശയവിനിമയം നടത്തി.
ഖത്തറിന്റെ സാമ്പത്തിക വൈവിധ്യവൽക്കരണ ദൗത്യത്തിന് എഫ്ഡിഐ ലീഡേഴ്സ് നെറ്റ്‌വർക്ക് ഫോറം കൂടുതൽ ശക്തി നൽകുന്നതായി ഇൻവെസ്റ്റ് ഖത്തർ സിഇഒ ഷെയ്ഖ് അലി അൽവലീദ് അൽ താനി പറഞ്ഞു.









0 comments