വിദ്യാർഥികൾക്കും പ്രവർത്തകർക്കും മാസിന്റെ യാത്രയയപ്പ്

ജിദ്ദ : പ്രവാസ ജീവിതം അവസാനിപ്പിച്ചും ഉപരിപഠനത്തിനായും നാട്ടിലേക്ക് പോകുന്ന പ്രവർത്തകർക്കും വിദ്യാർഥികൾക്കും സാംസ്‌കാരിക സംഘടന മാസ് യാത്രയയപ്പ് നൽകി. മാസ് ഫൈസലിയ യൂണിറ്റ് പ്രസിഡന്റ് ജാബിർ കോതമംഗലം, സാഗര യൂണിറ്റ് പ്രസിഡന്റ് അനിൽ ബാബു എന്നിവർക്കും ബാലവേദി പ്രവർത്തകരായ വിദ്യാർഥികൾക്കുമാണ് യാത്രയയപ്പ് നൽകിയത്.
പരിപാടിയിൽ സെൻസൻ കുര്യാക്കോസ് അധ്യക്ഷനായി. ഫൈസൽ നിലമേൽ, മാത്യു തോമസ് നെല്ലുവേലിൽ, ഉബൈസ് മുസ്‌തഫ, പ്രവീൺ പുതിയാണ്ടി, മുസ്‌തഫ തെക്കൻ, സാജിത, കെ പി സജിത്ത്, അനീഷ് മാത്യു, സിനോൾ ഫിലിപ്പ്, മാത്യു തോമസ്, വിശ്വൻ പാലക്കാട്, ബിനുമോൻ ബേബി തുടങ്ങിയവർ സംസാരിച്ചു. പ്രിൻസ് ഫ്രാൻസിസ് സ്വാഗതവും സിദ്ദീക്ക് ജലാൽ നന്ദിയും പറഞ്ഞു.










0 comments