ad
Deshabhimani

പി വി കാസിമിന് കേളി യാത്രയയപ്പ് നൽകി

keli yathrayayapp
വെബ് ഡെസ്ക്

Published on Apr 27, 2026, 01:07 PM | 1 min read

റിയാദ് : 43 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് സ്വദേശത്തേക്ക് മടങ്ങുന്ന കേളി അഫ്‌ലാജ് യൂണിറ്റ് വൈസ് പ്രസിഡന്റ് പി വി കാസിമിന് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. പാലക്കാട് ഒറ്റപ്പാലം പൂളക്കുണ്ട് സ്വദേശിയായ കാസിം അഫ്‌ലാജിൽ ടെക്സ്റ്റൈൽസ് കട നടത്തിവരികയായിരുന്നു. അഫ്‌ലാജിൽ യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് അബ്ദുൾ ഷുക്കൂർ അധ്യക്ഷനായി.


ഏരിയ സെക്രട്ടറി ഷബി അബ്ദുൽ സലാം, പ്രസിഡന്റ് രാമകൃഷ്ണൻ കൂവോട്, ട്രഷറർ ജയൻ പെരുനാട്, ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗം സജീന്ദ്രബാബു, യൂണിറ്റ് വൈസ് പ്രസിഡന്റ്‌ ഗോപാല കൃഷ്ണൻ, ട്രഷറർ പ്രജു മുടക്കയിൽ, ജോയിന്റ് സെക്രട്ടറിമാരായ രമേശ്‌ മുടക്കയിൽ, കെ ജെ സാമുവൽ, ജോയിന്റ് ട്രഷറർ വി ടി ബിജു, എക്സിക്യൂട്ടീവ് അംഗങ്ങളായ നൗഷാദ് പേങ്ങാട്ടിരി, എൻ സതീശ് തുടങ്ങിയവർ സംസാരിച്ചു. യൂണിറ്റിന്റെ ഉപഹാരം അംഗങ്ങൾ ചേർന്ന് കാസിമിന് കൈമാറി. യൂണിറ്റ് സെക്രട്ടറി ഷഫീക്ക് വള്ളികുന്നത്ത് സ്വാഗതവും കാസിം നന്ദിയും പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home