ഫുജൈറയിൽ വ്യാജ ഉൽപ്പന്നങ്ങൾ പിടിച്ചു

ദുബായ്: ഫുജൈറ മുനിസിപ്പാലിറ്റി ഈ വർഷം നടത്തിയ പരിശോധനകളിൽ 900-ൽ അധികം വ്യാജ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തതായി അധികൃതർ. പ്രമുഖ ആഡംബര ബ്രാൻഡുകളുടെ പേരിൽ വിപണിയിലെത്തിച്ച വസ്ത്രങ്ങൾ, ചെരിപ്പുകൾ തുടങ്ങിയവ പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. നിയമലംഘകർക്കെതിരെ നടപടികളും സ്വീകരിച്ചു. ജനുവരിയിൽ നടത്തിയ ആദ്യ പരിശോധന ക്യാമ്പയിനിൽ നിരവധി വ്യാജ ട്രേഡ്‌മാർക്ക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തിരുന്നു.
മെയ് 12-ന് നടന്ന പരിശോധനയിൽ 900-ൽ അധികം വ്യാജ സ്പോർട്സ് ഷൂസുകളും 19 വ്യാജ ചെരിപ്പുകളും എട്ട് വ്യാജ സ്യൂട്ടുകളും പിടിച്ചെടുത്തു. വ്യാജവും നിലവാരമില്ലാത്തതുമായ ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുക, നിർമിക്കുക, സംഭരിക്കുക, വിൽക്കുക, കൈവശം വയ-്‌ക്കുക എന്നിവയെല്ലാം നിയമവിരുദ്ധമാണ്. സംശയാസ്പദമായ ഉൽപ്പന്നങ്ങളോ തെറ്റിധരിപ്പിക്കുന്ന പരസ്യങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട അധികൃതരെ ഉടൻ അറിയിക്കണമെന്നും അധികൃതർ അറിയിച്ചു. അതേസമയം, റാസൽഖൈമയിൽ 2025-ൽ ലഭിച്ച 937 ഉപഭോക്തൃ പരാതികളിൽ 95 ശതമാനവും പരിഹരിച്ചു. വ്യാജ ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട 28 പരാതികളുണ്ടായിരുന്നു. ഉടൻ പരിശോധന സംഘങ്ങളെ വിന്യസിച്ച് നടപടി സ്വീകരിച്ചതായും അധികൃതർ വ്യക്തമാക്കി.











0 comments