ഗാസ വിഷയത്തില്‍ ലേബർ പാർട്ടിക്ക് തെറ്റുപറ്റി; സ്വീകരിച്ച നിലപാട് ശരിയായിരുന്നില്ലെന്ന് ആൻഡി ബെർനാം

image credit: Reuters
ലണ്ടൻ : ഗാസയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യയിൽ തുടക്കത്തിൽ ലേബർ പാർട്ടി സ്വീകരിച്ച നിലപാടിൽ വിഴ്ച സംഭവിച്ചുവെന്ന് സമ്മതിച്ച് ബ്രിട്ടണിലെ അടുത്ത പ്രധാനമന്ത്രിയാകാൻ ഒരുങ്ങുന്ന ആൻഡി ബെർനാം. ലേബർ പാർട്ടിക്ക് ഗാസ വിഷയത്തിൽ കാര്യങ്ങൾ ശരിയായി ചെയ്യാൻ കഴിഞ്ഞില്ലെന്നും തന്റെ നേതൃത്വത്തിൽ ഈ രീതിയിൽ മാറ്റമുണ്ടാകാന്‍ മികച്ച നിലപാട് സ്വീകരിക്കുമെന്നും ആൻഡി ബെർനാം പറഞ്ഞു.
കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തുന്നതിലൂടെ ഇസ്രയേൽ സർക്കാരിനെതിരെ സമ്മർദ്ദം കടുപ്പിക്കാനാണ് പദ്ധതിയെന്നും ആൻഡി ബെർനാം കൂട്ടിച്ചേർത്തു. ദി ഗാർഡിയന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇസ്രയേലിന്റെ നടപടികളിൽ തുടക്കത്തിലുള്ള ലേബർ പാർട്ടിയുടെ നിലപാട് പലരിലും അതൃപ്തിയുണ്ടാക്കിയെന്ന് അറിയാം. അതിൽ ഞാൻ മാപ്പ് ചോദിക്കുന്നു. നിലപാടുകൾ പലപ്പോഴും മികച്ചതായിരുന്നില്ല. ഞങ്ങൾ ഇനി കാര്യങ്ങൾ ശരിയായി കൈകാര്യം ചെയ്യും. വെടിനിർത്തൽ ആവശ്യപ്പെടുന്നതിൽ ബ്രിട്ടൻ വല്ലാതെ വൈകിപ്പോയിരുന്നു. ഇസ്രയേൽ സർക്കാരിൽ സമ്മർദ്ദം ചെലുത്താൻ കൂടുതൽ നടപടികൾ സ്വീകരിച്ചേ മതിയാകൂ, ബെർനാം പറഞ്ഞതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.
കീർ സ്റ്റാർമർ പ്രധാനമന്ത്രിയായിരുന്നപ്പോൾ സ്വീകരിച്ച നിലപാടിനേക്കാൾ കൃത്യമായ തീരുമാനമാകും തന്റെ നേതൃത്വത്തിലുണ്ടാവുകയെന്നും ആൻഡി ബെർനാം ഉറപ്പുനൽകി. ഗാസയിലുണ്ടായ നഷ്ടങ്ങളും ജനങ്ങൾ നേരിട്ട ദുരന്തങ്ങളും തനിക്ക് ഏറെ വിഷമമുണ്ടാക്കിയെന്നും ബെർനാം കൂട്ടിച്ചേർത്തു.










0 comments