ad
Deshabhimani

12 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികൾ പിടിയിൽ

Ganja case.jpg
വെബ് ഡെസ്ക്

Published on Jul 10, 2026, 03:48 PM | 1 min read

തൃശൂർ: പന്ത്രണ്ട് കിലോ കഞ്ചാവുമായി ഇതര സംസ്ഥാനക്കാരായ രണ്ടുപേർ എക്‌സൈസ്‌ പിടിയിൽ. ഒഡീഷ ലാഞ്ചിഗർഹ് ബെങ്കവോൺ വില്ലേജിൽ ശാന്ത (25), റായഗഡ ജില്ലാ ഗോച്ചപട ദേശം നിരാകർ നാഗ് (25) എന്നിവരെയാണ്‌ തൃശൂരിൽ നിന്ന്‌ അറസ്റ്റ് ചെയ്തത്‌.

12.9 കിലോ കഞ്ചാവാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്.


തൃശൂർ വഞ്ചിക്കുളം ഗുഡ്‌സ് ഷെഡ് കെട്ടിടത്തിന്റെ സമീപത്തുനിന്ന്‌ വെള്ളി പകൽ 12:50നാണ്‌ ഇവർ പിടിയിലായത്‌. തൃശൂർ എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ സിജോ വർഗീസ്‍, എഇഐമാരായ പ്രവീൺ കുമാർ,എൻ ആർ രാജു, ഗിരീഷ്, പ്രെവെൻറ്റീവ് ഓഫീസർ പി ബി സിജോ മോൻ, നിധിൻ മാധവൻ, റെനിൽ രാജൻ, ധനുസ് കൃഷ്ണ, എൻ ആർ ഷാജിത്, അനൂപ് ദാസ്, ഷൈജു എന്നിവർ അന്വേഷക സംഘത്തിലുണ്ടായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home