ad
Deshabhimani

ഡോക്ടറോട് മോശമായി പെരുമാറി എംഎൽഎ; പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാർ ഒപി ബഹിഷ്കരിച്ചു

manoj moothedan
വെബ് ഡെസ്ക്

Published on Jul 10, 2026, 03:30 PM | 1 min read

കൊച്ചി: പെരുമ്പാവൂർ എംഎൽഎ മനോജ് മൂത്തേടൻ മോശമായി പെരുമാറിയെന്ന് ആരോപിച്ച് പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരുടെ പ്രതിഷേധം. ഡോക്ടർമാർ ഒപി ബഹിഷ്കരിച്ചു. കൂവപ്പടി സ്വദേശിയുടെ മൃതദേഹം ആശുപത്രിയിലെ ഫ്രീസറിൽ വയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് മനോജ് മൂത്തേടൻ ഡോക്ടറോട് മോശമായി പെരുമാറിയെന്നാണ് ആരോപണം.


വീട്ടിൽ സ്വാഭാവിക മരണമെന്ന പേരിൽ കൊണ്ടുവരുന്ന മൃതദേഹം ആശുപത്രിയിൽ സൂക്ഷിക്കാൻ പൊലീസിന്റെ എൻഒസി വേണമെന്ന് ജൂനിയർ ഡ്യൂട്ടി ഡോക്ടർ എംഎൽഎയോട് പറഞ്ഞിരുന്നു. എന്നാൽ നിയമപരമായ നടപടികൾ പാലിക്കാതെ, വാർഡ് മെമ്പറുടെ കത്തിന്റെ അടിസ്ഥാനത്തിൽ മൃതദേഹം ഫ്രീസറിൽ വയ്ക്കണമെന്ന് എംഎൽഎ നിർബന്ധിച്ചുവെന്നാണ് ഡോക്ടർമാരുടെ ആരോപണം.


എംഎൽഎ പറഞ്ഞതുപോലെ ചെയ്യാനാണ് മേലുദ്യോഗസ്ഥർ അടക്കം നിർദേശിച്ചതെന്ന് ജൂനിയർ ഡോക്ടർ പറഞ്ഞു. സംഭവം തനിക്ക് വലിയ മാനസിക സമ്മർദമുണ്ടാക്കിയതായും ഡോക്ടർ വ്യക്തമാക്കി. ആരോഗ്യ വകുപ്പ് മന്ത്രിക്ക് പരാതി നൽകാനാണ് ഡോക്ടർമാരുടെ തീരുമാനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home