Deshabhimani

ഗൂഗിൾ മാപ്‌സിൽ വ്യാജ റിവ്യു;
പ്രതികൾ അറസ്റ്റിൽ

Google map.jpg
വെബ് ഡെസ്ക്

Published on Oct 13, 2026, 08:46 AM | 1 min read

ദുബായ്: സ്ഥാപനത്തിന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കാനും സാമ്പത്തിക നഷ്ടം വരുത്താനും ഗൂഗിൾ മാപ്‌സിൽ വ്യാജവും അപകീർത്തികരവുമായ റിവ്യൂ പോസ്റ്റ്‌ സംഘത്തെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. സ്ഥാപനത്തിന്റെ അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. നിരവധി വാണിജ്യ സ്ഥാപനങ്ങൾ ഒരുമിച്ച്‌ പരാതിക്കിടയായ സ്ഥാപനത്തിനെതിരെ വ്യാജ റിവ്യൂ പ്രസിദ്ധീകരിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി.


സാമൂഹികമാധ്യമങ്ങളിലൂടെ കിംവദന്തികൾ പ്രചരിപ്പിക്കുന്നതും മറ്റുള്ളവർ പങ്കുവെച്ച സ്ഥിരീകരിക്കാത്ത വിവരങ്ങൾ വീണ്ടും പ്രചരിപ്പിക്കുന്നതും നിയമനടപടികൾക്ക് ഇടയാക്കും. വാർത്തകളും വിവരങ്ങളും പങ്കുവെക്കുമ്പോൾ ഔദ്യോഗിക അധികൃതരെയും വിശ്വസനീയമായ ഉറവിടങ്ങളെയും ആശ്രയിക്കണം. അപമാനിക്കൽ, ഭീഷണി, കിംവദന്തി പ്രചാരണം, തട്ടിപ്പ്, സാമൂഹ്യമാധ്യമ അക്കൗണ്ടുകൾ ഹാക്ക് ചെയ്യൽ എന്നിവ സൈബർ കുറ്റകൃത്യങ്ങളുടെ പരിധിയിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.


മറ്റൊരാളുടെ ദൃശ്യങ്ങൾ അനുമതിയില്ലാതെ ചിത്രീകരിക്കുകയും അതിനെതിരെ ബന്ധപ്പെട്ട വ്യക്തി ക്രിമിനൽ പരാതി നൽകുകയും ചെയ-്‌താൽ നിയമനടപടി നേരിടേണ്ടിവരാം. പ്രതിസന്ധികളുടെയും അടിയന്തര സാഹചര്യങ്ങളുടെയും സമയത്ത് ദൃശ്യങ്ങൾ ഉത്തരവാദിത്തമില്ലാതെ പകർത്തി പ്രചരിപ്പിക്കുന്നതും ഒഴിവാക്കണം. സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ച് കിംവദന്തികൾക്ക് വഴിയൊരുക്കരുതെന്നും സമൂഹത്തിന്റെ സുരക്ഷയെ ബാധിക്കുന്ന ഉള്ളടക്കങ്ങൾ പങ്കുവെക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ ജാഗ്രത പാലിക്കാനും തട്ടിപ്പുകളിൽനിന്ന് അക്കൗണ്ടുകൾ സംരക്ഷിക്കാനും അദ്ദേഹം പൊതുജനങ്ങളോട് നിർദേശിച്ചു. ഡിജിറ്റൽ സുരക്ഷ സംബന്ധിച്ച ബോധവത്കരണത്തിനും പുതിയ തട്ടിപ്പുകളെക്കുറിച്ചുള്ള വിവരങ്ങൾക്കും ദുബായ് പൊലീസിന്റെ ഇ-ക്രൈം ഹബ് പ്രയോജനപ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home